thiruvananthapuram local

പട്ടികജാതി കുടുംബത്തെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട നടപടി: എസ്ബിഐ ബ്രാഞ്ചിന് മുന്നില്‍ ഇന്ന് ധര്‍ണ



തിരുവനന്തപുരം: വായ്പാ കുടിശികയുടെ പേരില്‍ പട്ടികജാതി കുടുംബത്തിന്റെ വീട് ജപ്തി ചെയ്ത എസ്ബിഐ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ വെങ്ങാനൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വെങ്ങാനൂര്‍ എസ്ബിഐ ശാഖയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. വെങ്ങാനൂര്‍ സ്വദേശി ബിന്ദു ജയകുമാറിനെയും രോഗിയായ ഭര്‍ത്താവിനെയുമാണ് വായ്പാ കുടിശികയുടെ പേരില്‍ വീട് പൂട്ടി സീല്‍ ചെയ്ത് വീട്ടില്‍ നിന്നും പുറത്താക്കിയത്. പട്ടികജാതി വകുപ്പില്‍ നിന്ന് ലഭിച്ച ധനസഹായത്തോടെയാണ് വീട് നിര്‍മ്മിച്ചത്. ഈ വസ്തുവിന്റെ ആധാരം ഈട് നല്‍കിയാണ് വെങ്ങാനൂര്‍ എസ്ബിഐ ബ്രാഞ്ചില്‍ നിന്ന് കൂണ്‍ കൃഷിക്കായി വായ്പയെടുത്തത്. എന്നാല്‍ കൃഷിനാശവും ഭര്‍ത്താവിന്റെ രോഗവും കാരണമാണ് തിരിച്ചടവില്‍ കുറവുണ്ടായത്. ആറ് ലക്ഷം വരെയുള്ള കുടിശിഖകള്‍ക്ക് ജപ്തി നടപടി ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം മുഖവിലയ്‌ക്കെടുക്കാതെ ജപ്തി നടപടിയുമായി ബാങ്ക് മുന്നോട്ടു പോവുകയായിരുന്നു. നിര്‍ധനരായ ദലിത് കുടുംബത്തെ കൂട്ട ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന ബാങ്ക് നടപടിക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് മണ്ഡലം സെക്രട്ടറി വെങ്ങാനൂര്‍ ബ്രൈറ്റ് അറിയിച്ചു. പ്രതിഷേധ ധര്‍ണ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ജിആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it