പട്ടാമ്പിയില്‍ ലീഗിന് ചെയര്‍മാനും കോണ്‍ഗ്രസ്സിന് വൈസ് ചെയര്‍പേഴ്സണും
BY TK tk19 Nov 2015 6:23 AM GMT
TK tk19 Nov 2015 6:23 AM GMT
എം വി വീരാവുണ്ണി
പട്ടാമ്പി: കഴിഞ്ഞ തവണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കുഞ്ഞിമുഹമ്മദ് റഷീദ് എന്ന കെ പി വാപ്പൂട്ടി പട്ടാമ്പി നഗരസഭയുടെ ആദ്യ ചെയര്‍മാനായി. ഇതോടെ നഗരസഭയുടെ ആദ്യ ചെയന്മാന് എന്ന പദവിയും പട്ടാമ്പി ഗ്രാമപ്പഞ്ചായത്തിന്റെ അവസാന പ്രസിഡന്റ് എന്ന സ്ഥാനവും കെ പി വാപ്പൂട്ടിക്ക് സ്വന്തമായി. ഇന്നലെ രാവിലെ 11 മണിയോടെ റിട്ടേണിങ് ഓഫിസര്‍ കെ എം കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് വാപ്പൂട്ടി ചെയര്മാനായണ്. യു ഡി എഫ് ചെയര്മാന് സ്ഥാനാര്‍ഥിയായ കെ പി വാപ്പൂട്ടിയെ ഡി സി സി സെക്രട്ടറി ടി പി ഷാജഹാന് എന്ന ടി പി ഷാജിയാണ് നിര്‍ദ്ദേശിച്ചത്. ഉമ്മര്‍ പാലത്തിങ്കല്‍ ഇതിനെ പിന്താങ്ങി. ബി ജെ പിയും മല്‍സരരംഗത്തുണ്ടായിരുന്നു. അതേസമയം നഗരസഭാ വൈസ് ചെയര്മാന് സ്ഥാനം കോണ്‍ഗ്രസിന് ലഭിച്ചു. സിവില്സ്റ്റേഷന് വാര്‍ഡ് കൗണ്‍സിലറും മഹിളാകോണ്‍ഗ്രസ് ജില്ലാ ഉപാധ്യക്ഷയുമായ പട്ടത്ത് സംഗീത എന്ന സി സംഗീതയാണ് വൈസ്ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Next Story