Flash News

പട്ടാമ്പിയിലും ചാവക്കാടും വാഹനാപകടം;അഞ്ച് മരണം

പട്ടാമ്പിയിലും ചാവക്കാടും വാഹനാപകടം;അഞ്ച് മരണം
X
പാലക്കാട്: പട്ടാമ്പിയിലും ചാവക്കാടും വാഹനാപകടം. അഞ്ച് പേര്‍ മരിച്ചു. പട്ടാമ്പിയില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടയ്‌നര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ നെല്ലായ സ്വദേശിനി സുഹറ(52),ഇവരുടെ മകന്‍ അജ്മല്‍(28), പാലൂര്‍ സ്വദേശി സുല്‍ത്താന്‍ എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.



തൃശൂര്‍ ചാവക്കാട് പൊന്നാനി ഹൈവേയില്‍ കോട്ടപ്പുറത്ത് കാറും ട്രാവലറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കോട്ടക്കല്‍ കുറ്റിപ്പുറം  പുത്തന്‍പീടിയേക്കല്‍ല്‍ അബ്ദു റഹ്മാന്‍, മകന്‍ മുഹമ്മദ് ഷാഫി എന്നിവരാണ് മരിച്ചത്. ഫരിദ ,ഫര്‍സാന,ഫസ് ബിന്‍,റുക്കിയ,സറഫുന്നിസ എന്നിവരെ പരിക്കുകളോടെ തൃശൂരിലെ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തു നിന്നും വീട്ടിലേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച വാഗണര്‍ കാറില്‍ ടെമ്പോ ട്രാവലര്‍ ഇടിക്കുകയായിരുന്നു. മൃതദേഹം ചാവക്കാട് ആശുപത്രിയില്‍.
Next Story

RELATED STORIES

Share it