malappuram local

പടുമരത്തിന്റെ വേരുകള്‍ മുറിച്ചുമാറ്റി; വന്‍ അപകടസാധ്യത



പൊന്നാനി: ചന്തപ്പടിയില്‍ അപകടക്കെണിയൊരുക്കി മരത്തിന്റെ വേരുകള്‍ മുറിച്ചതായി പരാതി . വേരുകള്‍ പോയ മരം ഏതുസമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ചന്തപ്പടിയിലെ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തെ മരത്തിന്റെ വേരുകളാണ് ഇത്തരത്തില്‍ മുറിച്ച് മാറ്റിയത് . കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ഉപയോഗശൂന്യമായിക്കിടക്കുന്ന സ്ഥലത്തെ ചുറ്റുമതില്‍ അറ്റകുറ്റപ്പണി നടത്താന്‍ വേണ്ടിയാണ് മരത്തിന്റെ വേരുകള്‍ മുറിച്ചത് . വര്‍ഷങ്ങള്‍ പഴക്കമുള്ള മതില്‍ പൊളിഞ്ഞതോടെയാണ് ചമ്രവട്ടം ഓട്ടോ സ്റ്റാന്റി നടത്തുള്ള പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വര്‍ഷങ്ങളോളം പഴക്കമുള്ള പടുമരത്തിന്റെ പ്രധാന മൂന്ന് വേരുകള്‍ അശാസ്ത്രീയമായി മുറിച്ച് മതില്‍ പുനര്‍നിര്‍മിക്കാനാരംഭിച്ചത് . ഇതോടെ മരം ഏതു നിമിഷവും നിലംപൊതുന്ന സാഹചര്യത്തിലാണ് . തൊട്ടടുത്തുള്ള കെട്ടിടത്തിലേക്കോ ഓട്ടോ സ്റ്റാന്റിലേക്കോ ആണ് മരം വീഴാന്‍ സാധ്യത . ഇതൊന്നും ശ്രദ്ധിക്കാതെയാണ് പൊതുമരാമത്ത് വകുപ്പ് മരത്തിന്റെ വേരുകള്‍ മുറിച്ച്  മതില്‍ പണിയുന്നത് . പൊളിഞ്ഞ മതില്‍ പുനര്‍ നിര്‍മിക്കുമ്പോള്‍ നഗരസഭാ പരിധിയില്‍ നിശ്ചിത അളവില്‍ സ്ഥലം വിട്ടിട്ടാവണം പണിയേണ്ടത് .ഈ നിയമവും കാറ്റില്‍ പറത്തിയാണ് മതില്‍ നിര്‍മിക്കുന്നത് .
Next Story

RELATED STORIES

Share it