palakkad local

പടിഞ്ഞാറങ്ങാടിയിലെ അനധികൃത ടയര്‍ കടയില്‍ തീപ്പിടിത്തം; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

ആനക്കര: പടിഞ്ഞാറങ്ങാടിയില്‍ ടയര്‍ കടയില്‍ തീപ്പിടിത്തം. അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടം ഉണ്ടായത്.
പടിഞ്ഞാറങ്ങാടി വാക്കേല വളപ്പില്‍ ബാവയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പള്ളിയേങ്ങല്‍ സിദ്ദീഖിന്റെ ടയര്‍ കടയിലാണ് തീപ്പിടുത്തം ഉണ്ടായത്. ഇതിന് ലൈസന്‍സില്ലെന്നും പറയുന്നു.
പൊന്നാനിയില്‍ നിന്നു രണ്ടും, കുന്നംകുളത്തു നിന്നു മൂന്നും യൂനിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി മൂന്ന് മണിക്കൂര്‍ നേരത്തെ ശ്രമിഫലമായാണ് തീഅണക്കാനായത്.
കെട്ടിടത്തിന് പുറമെ നിരവധി തെങ്ങുകള്‍, മറ്റ് മരങ്ങള്‍ എന്നിവയും നശിച്ചു. സമീപത്ത് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരായ അനില്‍കുമാര്‍, ബാബുജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
തഹസില്‍ദാര്‍ കാര്‍ത്യായനി, ഡപ്യൂട്ടി തഹസില്‍ദാര്‍ കിഷോര്‍, ജയപാലന്‍, കപ്പുര്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it