പഞ്ചിങ് സംവിധാനം മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളിലേക്കും

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ നടപ്പാക്കാന്‍ തീരുമാനിച്ച ശമ്പളവുമായി ബന്ധിപ്പിച്ചുള്ള പഞ്ചിങ് സംവിധാനം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചിങ് ഏര്‍പ്പെടുത്തിയ ഓഫിസുകളില്‍ കൃത്യസമയത്ത് ഹാജരാവുന്ന ജീവനക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അഴിമതിയുമായി ബന്ധപ്പെട്ട് 150 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് കെ ബാബുവിനെ മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ 33 ഉദ്യോഗസ്ഥര്‍ റവന്യൂ വകുപ്പിലുള്ളവരാണ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സി ദിവാകരനെ മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it