പച്ചമുളക് കടിച്ച രണ്ടുവയസുകാരി മരിച്ചു
BY ajay G.A.G14 March 2016 12:06 PM GMT
X
ajay G.A.G14 March 2016 12:06 PM GMT
ന്യൂഡല്‍ഹി : പച്ചമുളക് കടിച്ചതിനെത്തുടര്‍ന്ന് ശ്വാസം മുട്ടി രണ്ടുവയസുകാരി മരിച്ചു. ഡല്‍ഹിയില്‍ ഏതാനും മാസങ്ങള്‍ക്കുമുന്‍പ് നടന്ന സംഭവം മെഡിക്കോ ലീഗല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ പുറം ലോകമറിയുന്നത്. അബദ്ധത്തില്‍ മുളക് കടിച്ച കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇതിനിടെ ശ്വാസതടസമുണ്ടായി മരിച്ചുവെന്നാണ് റിപോര്‍ട്ട്.
മുളക് കടിച്ചതിനെത്തുടര്‍ന്ന് കുട്ടി പലതവണ ഛര്‍ദിച്ചിരുന്നു. ഇതിനിടെ ആന്തരികദ്രാവകങ്ങള് ശ്വാസനാളിയില്‍ പ്രവേശിച്ച് ശ്വാസതടസമുണ്ടാക്കുകയും മരണത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞത്. മുളക് കടിച്ച് 24 മണിക്കൂറിനകം മരണം സംഭവിക്കുകയായിരുന്നു.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT