സെവാഗ് വിരമിക്കല്‍ പ്രഖ്യാപിച്ചു
BY Navas Ali kn21 Oct 2015 4:34 AM GMT
Navas Ali kn21 Oct 2015 4:34 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപണര്‍ വീരേന്ദര്‍ സെവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിക്കുന്നതായി സെവാഗ് ട്വിറ്ററില്‍ കുറിച്ചു. താരത്തിന്റെ 37ാം ജന്മദിനം കൂടിയായിരുന്നു ഇന്നലെ. തനിക്കൊപ്പം നിന്ന എല്ലാവര്ക്കും നന്ദി അറിയിച്ച് വിരമിക്കല്‍ പ്രഖ്യാപനത്തിനു മുമ്പേ സെവാഗ് ട്വീറ്റ് ചെയ്തിരുന്നു. രണ്ടര വര്‍ഷമായി താരത്തിനു ദേശീയ ടീമില്‍ ഇടം കണ്ടെത്താനായിരുന്നില്ല. 2007ല്‍ ട്വന്റി ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും നേടിയ ടീമില്‍ അംഗമായിരുന്നു സെവാഗ്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT