palakkad local

പകര്‍ച്ചവ്യാധി: ജനകീയ പ്രതിരോധവുമായി ജനജാഗ്രതാ സദസ്സ്

എടത്തനാട്ടുകര: ഡെങ്കി, പകര്‍ച്ചപ്പനികള്‍ക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുന്നതിനായി എടത്തനാട്ടുകര കോട്ടപ്പള്ള ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്റ് ഗെയ്ഡ്‌സ് യൂനിറ്റ് ജന ജാഗ്രതാ സദസ് സംഘടിപ്പിച്ചു. വിദ്യാര്‍ഥികളിലും പൊതു ജനങ്ങളിലും ശുചിത്വ ബോധം വളര്‍ത്തുക, നാടിന്റെ ശുചിത്വം നിലനിര്‍ത്തുന്നതിനായി വിദ്യാര്‍ഥി യുവജനങ്ങളുടെ കര്‍മ ശേഷി ഫലപ്രദമായി വിനിയോഗിക്കുക എന്നീ ലക്ഷ്യങ്ങളോടെ കോട്ടപ്പള്ള വ്യാപാര ഭവനില്‍ സംഘടിപ്പിച്ച ജന ജാഗ്രതാ സദസ് അലനല്ലൂര്‍ ആയുര്‍വേദ ഡിസ്‌പ്പെന്‍സറി സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി കെ നടാശ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം മഠത്തൊടി റഹ്മത്ത് അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്തംഗങ്ങളായ സി മുഹമ്മദാലി മാസ്റ്റര്‍, കെ പി യഹ്‌യ, കെ ടി അബ്ദുന്നാസര്‍, മഠത്തൊടി ഷൈലജ, വ്യാപാരി വ്യവസായി പ്രതിനിധികളായ എ പി മാനു, മുഫീന ഏനു, മലബാര്‍ കുഞ്ഞാന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി വി ദിനേശ്, പി അനിത, പി അരവിന്ദാക്ഷന്‍, സ്‌കൗട്ട് മാസ്റ്റര്‍ ഒ മുഹമ്മദ് അന്‍വര്‍, ആശാവര്‍ക്കര്‍മാരായ സൈനബ, ശാലിനി സംസാരിച്ചു.
സ്‌കൗട്ട് ലീഡര്‍മാരായ വി അന്‍ഫല്‍, മിഷാല്‍ എസ് ഹുസൈന്‍, പി ഡി സിദ്ദാര്‍ഥ്, എം ഷംസീന ഷെറിന്‍, ഫിദ, ജെബിന്‍, പി വഫ ഫിറോസ് നേതൃത്വം നല്‍കി. ചളവ, കോട്ടപ്പള്ള പ്രദേശങ്ങളില്‍ സ്‌കൗട്ട്‌സ് ആന്റ് ഗെയ്ഡ്‌സ് യൂനിറ്റിനു കീഴില്‍ ഗൃഹ സമ്പര്‍ക്കം, ഉറവിട നശീകരണം, സന്ദേശ രേഖാ വിതരണം എന്നിവയും സംഘടിപ്പിച്ചു.
Next Story

RELATED STORIES

Share it