Pathanamthitta local

പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്: ജില്ലാ കലക്ടര്‍

പത്തനംതിട്ട: കാലവര്‍ഷം എത്തുന്നതോടെ പലവിധ പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ.
ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് കലക്ടറേറ്റില്‍ നടന്ന ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. ഇതു മുന്‍കൂട്ടി കണ്ട് ആവശ്യമായ മുന്‍കരുതലുകള്‍ ആരോഗ്യവകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളും എടുക്കുന്നുണ്ട്.
ജനങ്ങളുടെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയിക്കൂ. ശുചീകരണം ഒരു സംസ്‌കാരമായി വളര്‍ത്തിയെടുത്താല്‍ മാത്രമേ ഇതിന് കഴിയൂ എന്നും കലക്ടര്‍ പറഞ്ഞു.
എഡിഎം  കെ ദിവാകരന്‍ നായര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ പി റ്റി എബ്രഹാം, വി ബി ഷീല, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ എല്‍ ഷീജ, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍ അനിതകുമാരി, ഹരിതകേരളം ജില്ലാ കോഓര്‍ഡിനേറ്റര്‍ ആര്‍ രാജേഷ്, ഹുസൂര്‍ ശിരസ്തദാര്‍ വില്യം ജോര്‍ജ്  ശുചീകരണത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it