kannur local

പകര്‍ച്ചവ്യാധികള്‍ക്കെതിരേ ഇരിട്ടിയില്‍ ഊര്‍ജിത പ്രതിരോധം



ഇരിട്ടി: ഡെങ്കിപ്പനിയും മഞ്ചപ്പിത്തവും മറ്റു പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനം. ഇരിട്ടി ടൗണും പരിസരങ്ങളും ശുചീകരിച്ചു. നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി പി  ഉസ്മാന്‍, സി മുഹമ്മദലി , നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി കെ ശ്രീജിത്ത്, ഇരിട്ടി താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ റഷീദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് വി ജയിംസ് നേതൃത്വം നല്‍കി. ചുമട്ട് തൊഴിലാളികള്‍, ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ , വ്യാപാരി വയസായി സംഘടനകള്‍, ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ അംഗങ്ങള്‍,  ക്ലബ്ബുകള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തികളില്‍ പങ്കെടുത്തു. ടൗണിലെയും ചുറ്റുപാടുകളിലെയും മാലിന്യങ്ങള്‍ കൂടാതെ കടകള്‍ക്കുള്ളിലെയും കെട്ടിടങ്ങളിലെയും മാലിന്യങ്ങളും ഇതോടൊപ്പം നീക്കം ചെയ്തു. ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രത്യേകം സ്റ്റാള്‍ ഒരുക്കി ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെല്ലാം ചായയും പലഹാരങ്ങളും വിതരണം ചെയതു. അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഇബ്രാഹിം, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ്് രാമകൃഷ്ണന്‍ എഴുത്തന്‍, യൂനിറ്റ് പ്രസിഡന്റ് പി കെ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ മുന്നൂറോളം പേര്‍ക്കുള്ള ചായയും പലഹാരങ്ങളും ഒരുക്കിക്കൊണ്ടാണ് ഇവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്.
Next Story

RELATED STORIES

Share it