kozhikode local

പകര്‍ച്ചപ്പനിക്കെതിരേ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി



നരിക്കുനി: ഗ്രാമപ്പഞ്ചായത്തില്‍ പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ നരിക്കുനി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശാപ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വ്യാപാരികള്‍ എന്നിവരുടെ യോഗം തീരുമാനിച്ചു. പൊതു ശുചീകരണം നടത്തുക, 50മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ വില്‍പന-ഉപയോഗം എന്നിവക്കെതിരേ നിയമ നടപടിയെടുക്കുക, 30 വീടുകള്‍ക്ക് ഒന്നു വീതം ആരോഗ്യ പ്രവര്‍ത്തകരെ നിശ്ചയിക്കുക എന്നീകാര്യങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൊതുകു വല ഉപയോഗിക്കണമെന്നും പനി ബാധിതര്‍ ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടുകയും ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണമെന്നും മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. യോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി കെ വബിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ജബ്ബാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ചന്ദ്രശേഖരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it