നൗഷാദിന്റെ വീട് സന്ദര്‍ശനം ബിജെപി നേതാവിന്റെത് വില കുറഞ്ഞ രാഷ്ട്രീയ നാടകമെന്ന്
BY Sumeera SMR2 Dec 2015 5:06 AM GMT
Sumeera SMR2 Dec 2015 5:06 AM GMT
കോഴിക്കോട്: രണ്ട് വിലപ്പെട്ട മനുഷ്യ ജീവനുകളെ രക്ഷിക്കാനുളള പരിശ്രമത്തിനിടയില്‍ സ്വജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന നൗഷാദിനെ അപമാനിച്ച വെളളാപ്പളളിയുടെ പ്രസ്താവനയെ ന്യായീകരിക്കുകയും മറുവശത്ത് ഇരയുടെ വീട് സന്ദര്‍ശിക്കുകയും ചെയ്ത ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ നടപടി വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
വര്‍ഗ്ഗീയ വല്കരിച്ച് വിഷം തുപ്പുന്നവരെ പാലും തേനും നല്കി കൂട്ടിപിടിച്ചു സമുദായത്തില്‍ സ്പര്‍ദ്ദയുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുളള ബിജെപിയുടെ ആയുധമാണ് വെളളാപ്പളളിയെന്ന് പ്രബുദ്ധ കേരളം ഇതിനകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.മുസ്തഫ കൊമ്മേരി, എം എ സലീം, ഷുക്കൂര്‍ മാസ്റ്റര്‍, സലീം കാരടി, നജീബ് അത്തോളി, വിഎ മജീദ്, നൗഷീര്‍ മാങ്കാവ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കള്‍ നൗഷാദിന്റെ വീട് സന്ദര്‍ശിച്ചു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT