kozhikode local

ന്യൂനപക്ഷ-ദലിത് പീഡനത്തിനെതിരേ ദേശീയതലത്തില്‍ മുസ്‌ലിംലീഗ് കാംപയിന്‍



മലപ്പുറം: ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ-ദലിത് പീഡനങ്ങള്‍ക്കെതിരെ മതേതര കക്ഷികളെ ഉള്‍പ്പെടുത്തി മാനവികതയിലൂന്നിയ മുന്നേറ്റത്തിന് മുസ്‌ലിംലീഗ് ദേശീയ തലത്തില്‍ ജനകീയ ക്യാംപയിന്‍ സഘടിപ്പിക്കുമെന്ന് മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. കെഎം ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി  അറിയിച്ചു. ക്യാംപയിന്റെ ഉദ്ഘാടനം ജൂലൈ രണ്ടിന് കോഴിക്കോട്ട്  മുസ്‌ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ബാലിശമായ വിഷയങ്ങള്‍ പറഞ്ഞ് തല്ലിക്കൊല്ലലും അക്രമിച്ച് കൊല്ലുന്നതുമൊക്കെ ജനാധിപത്യ-മതേതര രാജ്യത്ത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷ-ദലിത് പീഡനം ഇങ്ങനെ തുടര്‍ന്നാല്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് വലിയ തോതിലുള്ള അരക്ഷിതാവസ്ഥ ഉണ്ടാവുകയും രാജ്യം ഒരു അപകടമായ അവസ്ഥയില്‍ ചെന്നെത്തുകയും ചയ്യും. വംശവെറിയുടെ സ്വഭാവത്തിലുള്ള പീഡനങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും വലിയ സാമൂഹിക പ്രശ്‌നമായി വളര്‍ന്നുവരാന്‍ ഇടയാകും. ജനാധിപത്യത്തിനും മതേതരത്വത്തിനും പേരുകേട്ട രാജ്യത്തെ നശിപ്പിക്കുന്ന രീതിയിലുള്ള സംഭവവികാസങ്ങള്‍ക്കെതിരേ മതേതര പാര്‍ട്ടികള്‍ ശക്തമായി തന്നെ രംഗത്തുവരേണ്ടതുണ്ട്. ഈ വിഷയത്തില്‍ വംശീയ വെറിയുടെ ഇരയാകേണ്ടിവന്ന ജുനൈദിന്റെ ഗ്രാമം മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി നിയോഗിച്ച സംഘം നാളെ സന്ദര്‍ശനം നടത്തും. മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ഖജാന്‍ഞ്ചി പി വി അബ്ദുല്‍ വഹാബ് എംപി, ദേശീയ സെക്രട്ടറി ഖുറം അനീസ്  സംഘത്തിന് നേതൃത്വം നല്‍കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു.
Next Story

RELATED STORIES

Share it