Idukki local

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്; 17 പരാതികള്‍ പരിഗണിച്ചു

തൊടുപുഴ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു എം തോമസ് കലക്്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 17 പരാതികള്‍ പരിഗണിച്ചു. രണ്ടു പരാതികള്‍ പരിഹരിച്ചു. നാലു പരാതികള്‍ ഉത്തരവിനായി മാറ്റിവച്ചു. കാഞ്ചിയാറിലെ സ്വകാര്യ സ്വാശ്രയ കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ കോളേജ് അധികൃതര്‍ നല്‍കുന്നില്ലെന്ന പിതാവിന്റെ പരാതിയില്‍ ഫീസ് കുടിശിക അടക്കാതെ തന്നെ വിദ്യാര്‍ത്ഥിനിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാമെന്ന് അധികൃതര്‍ കമ്മീഷനെ അറിയിച്ചു.
സ്വാശ്രയകോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണ് പരാതിക്ക് ആധാരമായ കാര്യങ്ങള്‍ തുടങ്ങുന്നത്. പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥിനിക്ക് ഒഇസി വിഭാഗത്തിനുള്ള ആനുകൂല്യമായി പട്ടികജാതി വികസന വകുപ്പില്‍ നിന്നും ഫീസാനുകൂല്യം ലഭിച്ചിരുന്നു. പിന്നീട് സ്വാശ്രയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം നിര്‍ത്തലാക്കപ്പെട്ടതിനെ തുടര്‍ന്ന് ഫീസ് കുടിശികയായി.
എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തെയോ പരീക്ഷയേയോ ഒരുവിധത്തിലും തടസ്സപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.  2013 മാര്‍ച്ചില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനി സര്‍ട്ടിഫിക്കറ്റുകള്‍ക്കായി കോളേജിനെ സമീപിച്ചിട്ടില്ലെന്നും പഠനം പൂര്‍ത്തിയാക്കി ആറുമാസത്തിനു ശേഷമാണ് ഫീസ് കുടിശിക ആവശ്യപ്പെട്ടതെന്നും കോളേജ് അധകൃതര്‍ കമ്മീഷനെ രേഖാമൂലം അറിയിച്ചു.
പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങളുടെ ജോലിസാധ്യത സമുദായ ലിസ്റ്റിലെ നിര്‍വചനം മൂലം നഷ്ടപ്പെടുന്നുവെന്ന് ആശങ്ക അറിയിച്ച് ബാക്ക് വേര്‍ഡ് ക്ലാസ് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ജില്ലാപ്രസിഡന്റ് ന്യൂനപക്ഷ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ നേരത്തെ ഉണ്ടായിരുന്നപോലെ മറ്റു ക്രിസ്ത്യാനികള്‍ എന്ന പദം നീക്കം ചെയ്യണമെന്നാണ് ആവശ്യം.
പട്ടികജാതിയില്‍ നിന്നും ക്രിസ്തുമത—ത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരെയാണ് മറ്റുക്രിസ്ത്യാനികള്‍ എന്ന വിഭാഗത്തില്‍ തൊഴില്‍ സംവരണത്തിന് പരിഗണിക്കുന്നതെന്ന പിഎസ്‌സി നിലപാട് തിരുത്താന്‍ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.  മറ്റു ക്രിസ്ത്യാനികള്‍ എന്ന നിര്‍വ്വചനംമൂലം മുന്നോക്ക ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവര്‍ തൊഴില്‍ സംവരണം കൈവശപ്പെടുത്താന്‍ സാഹചര്യമൊരുക്കുന്നുവെന്നാണ് പരാതി.
മന്നാംകണ്ടം വില്ലേജില്‍ ഭൂമിയുടെ സര്‍വ്വെ നമ്പര്‍ രണ്ടായി കിടക്കുന്നതുമൂലം കരം അടക്കുന്നതിന് കഴിയുന്നില്ലെന്ന സ്ഥലമുട—മയുടെ പരാതിയില്‍ പരിഹാരമുണ്ടാക്കുന്നതിന് റവന്യൂ അധികൃതര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.  കമ്മീഷന്റെ അടുത്ത സിറ്റിംഗ് ഏപ്രില്‍ 19ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
Next Story

RELATED STORIES

Share it