Flash News

ന്യൂനപക്ഷങ്ങളെ ഒഴിവാക്കി വിജയം നേടാനാവില്ലെന്ന് അമിത്ഷാ



തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ കര്‍മപദ്ധതി വേണമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷാ. ന്യൂനപക്ഷങ്ങളെ ഒഴിവാക്കി കേരളത്തില്‍ തിരഞ്ഞെടുപ്പു വിജയം നേടാനാവില്ലെന്നും സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ അമിത്ഷാ വ്യക്തമാക്കി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പിക്കുകയാണ് ലക്ഷ്യം. ക്രിസ്ത്യന്‍, മുസ്‌ലിം, ദലിത് വിഭാഗങ്ങളുടെ പിന്തുണ ആര്‍ജിച്ചാല്‍ മാത്രമേ സംസ്ഥാനത്ത് അധികാരത്തിലെത്താനാവൂ. ഈ വിഭാഗങ്ങളെ പാര്‍ട്ടിയോട് സഹകരിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കി പ്രവര്‍ത്തനം വ്യാപിപ്പിക്കണം. അതിനായി കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും അമിത്ഷാ ഉറപ്പു നല്‍കി. സംസ്ഥാനത്ത് ക്രൈസ്തവ വിഭാഗങ്ങളെയാണ് കൂടുതല്‍ ലക്ഷ്യമിടുന്നത്. ഇതിനായി കൊച്ചിയിലും തിരുവനന്തപുരത്തും ക്രൈസ്തവ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി.  ആദിവാസി മേഖലയെ പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കുന്നതിന് സി കെ ജാനുവിന്റെ സഹകരണം പ്രയോജനപ്പെടുത്തും. ജാനുവിന് ദലിത്-ആദിവാസി മേഖലയുമായി ബന്ധപ്പെട്ട ഉന്നത പദവി നല്‍കുന്ന കാര്യത്തിലടക്കം ഉടനെ തീരുമാനമുണ്ടാവും. ഇന്നു രാവിലെ 7നു തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനമന്ദിരത്തിന് അമിത്ഷാ തറക്കല്ലിടും.
Next Story

RELATED STORIES

Share it