ernakulam local

നോ മോര്‍ ന്യൂമോണിയ : ബോധവല്‍കരണവുമായി ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്



കൊച്ചി: അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ ഇന്ത്യയിലെ പ്രധാന മരണകാരണങ്ങളിലൊന്നായ ന്യൂമോണിയയെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് “നോ മോര്‍ ന്യൂമോണിയ” എന്ന പേരില്‍ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 12 ന് ലോക ന്യൂമോണിയ ദിനത്തോട് അനുബന്ധിച്ച് ഈ രോഗത്തെ ഫലപ്രദമായി ചെറുക്കാന്‍ കഴിയുന്ന നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഇത്. ഇന്ത്യയില്‍ ഓരോ രണ്ട് മിനിട്ടിലും ഒരു കുട്ടിയെങ്കിലും ന്യൂമോണിയ രോഗം മൂലം മരിക്കുന്നുവെന്നാണ് കണക്ക്. രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി ന്യൂമോകോക്കല്‍ കോന്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ഉള്‍പ്പെടുത്തി യൂനിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാം (യുഐപി) നടപ്പാക്കുന്നുണ്ട്. ആദ്യവര്‍ഷം 21 ലക്ഷം കുട്ടികളില്‍ യുഐപി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 2015ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 5 വയസില്‍ താഴെയുള്ളവരില്‍ ഏകദേശം 564,200 പേര്‍ക്കാണ് ന്യൂമോകോക്കല്‍ ന്യൂമോണിയ ബാധിച്ചത്. കേരളത്തില്‍ 4,400 ഓളം കുട്ടികളും രോഗബാധിതരായി. മാരകമായ ഈ രോഗത്തെ യുഐപി പ്രതിരോധ കുത്തി—വയ്പിലൂടെ ചെറുക്കുന്നതിനായി മാതാപിതാക്കള്‍ മുന്നോട്ട് വരണമെന്ന് കണ്‍സല്‍റ്റന്റ് പീഡിയാട്രീഷ്യനും 2015ലെ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് നാഷണല്‍ പ്രസിഡന്റുമായ ഡോ. സച്ചിദാനന്ദ കമ്മത്ത് പറഞ്ഞു.
Next Story

RELATED STORIES

Share it