Kottayam Local

നോമ്പുകാരനായ വിദ്യാര്‍ഥിക്കുനേരെ പോലിസിന്റെ ക്രൂരമര്‍ദനം



കായംകുളം: കായംകുളത്ത് സുഹൃത്തിന്റെ വീട്ടില്‍ നില്‍ക്കുകയായിരുന്ന നോമ്പുകാരനായ വിദ്യാര്‍ത്ഥിക്ക് നേരെ പൊലീസിന്റെ ക്രൂര മര്‍ദ്ദനം. എംഎസ്എം സ്‌കൂളിനു സമീപം സിപിഎം നേതാവായ ഫാത്തിമ മന്‍സില്‍ അബ്ദുല്‍ സമദിന്റ മകന്‍ അംജിദ് (15 ) ആണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചയക്ക് 12. 30 ഓടെയാണ് സംഭവം. സ്‌കൂളിന് സമീപം സംഘര്‍ഷം ഉണ്ടെന്ന് അറിഞ്ഞ് എത്തിയ പോലിസ് സ്‌കൂളിന് സമീപമുള്ള വീടായ  അസീംകോട്ടേജില്‍  സുഹൃത്ത് ഹാറൂണുമായി സംസാരിച്ചു നില്‍ക്കവേ, കുതിച്ചെത്തിയ പോലിസ് യാതൊരു പ്രകോപനവും കൂടാതെ വിദ്യാര്‍ത്ഥികളുടെ മേല്‍ അക്രമം അഴിച്ചു വിടുകയായിരുന്നു. വീടിനുള്ളിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച അംജതിനെ എസ്‌ഐയും സംഘവും ലാത്തി കൊണ്ട് അടിച്ചു വീഴ്ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അടി കൊണ്ട് പോര്‍ച്ചില്‍ വീണ അംജതിനെ ഹാറൂണിന്റെ ബന്ധുക്കളാണ് പോലിസ് മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. രക്ഷപെടുത്തിയ ബന്ധുക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തുകയും വീട്ടിലുണ്ടായിരുന്ന വാഹനം പോലിസ് ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ആശുപത്രിയില്‍ കഴിയുന്ന അംജതിന്റെ ദേഹമാസകലം ലാത്തി കൊണ്ടും മറ്റും മര്‍ദ്ധനമേറ്റ പാടുകളുണ്ട്. പോലിസിന്റെ ക്രൂര മര്‍ദ്ദനത്തിനെതിരെ മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മിഷന്‍, ചൈല്‍ഡ് ലൈന്‍, എന്നിവര്‍ക്ക് മാതാപിതാക്കല്‍ പരാതി നല്‍കി.   ഇക്കഴിഞ്ഞ സിബിഎസ്ഇ പത്താംതരം എക്‌സാമില്‍ എല്ലാ വിഷയങ്ങള്‍ക്കും എവണ്‍ നേടി ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി കൂടിയാണു അംജദ്. അകാരണമായി വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ചു കെഎസ് യു പ്രവര്‍ത്തര്‍ പോലിസ് സ്‌റ്റേഷനു മുന്നിലെ റോഡ് ഉപരോധിച്ചു.
Next Story

RELATED STORIES

Share it