malappuram local

നോട്ട് നിരോധനം : കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച കാരണങ്ങള്‍ പൊള്ള -പ്രകാശ് കാരാട്ട്



മലപ്പുറം: നോട്ട് നിരോധനം ഒരു വര്‍ഷം പിന്നിടുമ്പോള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നിച്ച കാരണങ്ങള്‍ പൊള്ള യായിരുന്നുവെന്ന് തെളിയിക്കുന്നതാണ് സമ്പത്ത് ഘടനയുടെ തകര്‍ച്ചയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഒക്‌ടോബര്‍ വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ സമാപനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരോധനം വഴി കള്ളപ്പണം, അഴിമതി, ഭീകരവാദം തുടങ്ങിയവ രാജ്യത്ത് നിന്ന് പൂര്‍ണമായും തുടച്ച് നീക്കാന്‍ കഴിയുമെന്നാണ് മോദി സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇവയൊന്നും നടപ്പിലായിലെന്നും 99 ശതമാനം നിരോധിച്ച നോട്ടും ബേങ്കുകളില്‍ തിരിച്ചെത്തിയെന്നും കാരാട്ട് വിമര്‍ശിച്ചു. ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ തകര്‍ക്കാന്‍ ഇത് വഴിവച്ചു. കാര്‍ഷിക, വ്യാവസായിക, സംരംഭക മേഖലകള്‍ തളര്‍ച്ചയിലേക്ക് വീണു. കള്ളപ്പണമുള്ളവര്‍ അത് വിദേശ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ഇതിനുള്ള തെളിവുകളാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നതെന്നും പോളിറ്റ് ബ്യൂറോ അംഗം അഭിപ്രായപ്പെട്ടു. സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍, പാലോളി മുഹമ്മദ് കുട്ടി, ടി കെ ഹംസ, സിപിഎം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, ഇ എന്‍ മോഹന്‍ദാസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it