Flash News

നോക്കൗട്ടില്‍ കണ്ണും നട്ട് റയലും ടോട്ടനവും നേര്‍ക്കുനേര്‍

നോക്കൗട്ടില്‍ കണ്ണും നട്ട് റയലും ടോട്ടനവും നേര്‍ക്കുനേര്‍
X


ലണ്ടന്‍: ക്ലബ് ഫുട്‌ബോള്‍ പ്രേമികളുടെ കാത്തിരിപ്പിനൊടുവില്‍   റയല്‍ മാഡ്രിഡും സിറ്റിയും ലിവര്‍പൂളും വീണ്ടുംചാംപ്യന്‍സ് ലീഗിന്റെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍  അങ്കത്തട്ടിനിറങ്ങുന്നു. നിലവിലെ ചാംപ്യന്‍മാരായ റയല്‍ ടോട്ടന്‍ഹാമിനെ നേരിടാനൊരുങ്ങുമ്പോള്‍ സിറ്റിക്ക് നാപൊളിയും ലിവര്‍പൂളിന് മാരിബോറുമാണ് എതിരാളികള്‍.

കലക്കാന്‍ റയല്‍...
അവസാന മല്‍സരത്തില്‍ ജിറോന 2-1 ന് ഞെട്ടിച്ച ഷോക്കില്‍ നിന്ന് വിട്ടുമാറാത്ത മാഡ്രിഡിനെ  വീണ്ടും അട്ടിമറിയിലേക്ക് തള്ളിയിടാനുള്ള ഒരുക്കത്തില്‍ ടോട്ടന്‍ഹാം ബൂട്ട് കെട്ടുമ്പോള്‍ തങ്ങളില്‍ കൂടിയിരിക്കുന്ന പരാജയചീട്ടുകളെ പൊളിച്ചടക്കാനാവും റൊണാള്‍ഡോയുടെ കൂട്ടര്‍ ശ്രമിക്കുക. ഗ്രൂപ്പ് എച്ചില്‍ മൂന്ന് കളികളില്‍ നിന്നായി രണ്ട് വിജയവും ഒരു സമനിലയുമായി ഏഴ് പോയിന്റ് വീതമുള്ള ഇരുടീമും പ്ലേ ഓഫ് സാധ്യത ഉറപ്പിച്ചെങ്കിലും ജയത്തോടെ ഒന്നാം സ്ഥാനത്തെത്താനാവും ശ്രമിക്കുക.ടോട്ടന്‍ഹാമിനെ അവരുടെ മടയില്‍ ചെന്ന് സിദാന്റെ കുട്ടികള്‍ പോര്‍ വിളിക്കുമ്പോള്‍ സ്വന്തം ജനങ്ങളുടെ മുന്നില്‍ അട്ടിമറിച്ച ഒരുപാട് കഥകളുടെ  ചരിത്രവുമായാവും ടോട്ടന്‍ഹാമിന്റെ കൊമ്പുകോര്‍ക്കല്‍. പക്ഷേ, മുമ്പ് ഇരു ടീമുകളും നാല് തവണ കൊമ്പുകോര്‍ത്തപ്പോള്‍ ഒരുമല്‍സരം  സമനിലയില്‍ കലാശിച്ചതൊഴികെ  ബാക്കി മുന്ന് മല്‍സരവും ജയിച്ചപരമ്പരയാണ് റയലിനുള്ളത്. രണ്ട് കൂട്ടരും അവസാനമായി പോരാടിയപ്പോള്‍ സമനിലയിലായതിന്റെ വിശ്വാസവും ടോട്ടന്‍ഹാമിനുണ്ട്. റയല്‍  റൊണാള്‍ഡോയിലേക്ക് പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍  ഗാരെത് ബെയിലിന്റെ പരിക്ക്  റയലിന് വില്ലനാവുന്നു. പരിക്കു കാരണം മാഞ്ചസ്റ്റയുണൈറ്റഡിനെതിരെയും വെസ്റ്റ് ഹാമിനെതിരെയും കളിക്കാതിരുന്ന സീസണില്‍ ഗോള്‍  വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലുളള ടോട്ടന്‍ഹാമിന്റെ തുറുപ്പുചീട്ട് ഹാരി കെയ്ന്‍ കളിക്കുന്ന കാര്യം സംശയത്തിലായിരുന്നുവെങ്കിലും പരിശിലനത്തിനിറങ്ങിയത് ആത്മവിശ്വാസം പകരുന്നുണ്ട്. കൂടാതെ നിലവില്‍ സ്വന്തം ഗ്രൗണ്ടില്‍ കളിച്ച 10 ചാംപ്യന്‍സ് ലീഗ് മല്‍സരത്തില്‍ ആകെ 20 ഗോളുകളിലൂടെ ആറ് ജയങ്ങള്‍ വാരിക്കൂട്ടിയത് മൗറീഷ്യോ പോച്ചെറ്റീനോയ്ക്ക് ശുഭപ്രതീക്ഷ നല്‍കുന്നു.പക്ഷേ, വിദേശമണ്ണില്‍ 6 മല്‍സരത്തില്‍ നിന്ന് അഞ്ചും വിജയിച്ചാണ് റയല്‍ ലണ്ടനിലേക്ക് വിമാനം കയറിയത്. ഇരുടീമും പെരുമയെ പടുത്തുയര്‍ത്തുമ്പോള്‍ വിംബര്‍ലി മൈതാനത്ത് ഇവര്‍ നിറഞ്ഞാടുമെന്നുറപ്പ്.

തിമിര്‍ക്കാന്‍ സിറ്റി...
മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇറ്റാലിയന്‍ ക്ലബ് നാപൊളിയെ അവരുടെ തട്ടകത്തില്‍ നേരിടുമ്പോള്‍ ജയത്തില്‍ കൂടുതലൊന്നും ഗ്വാര്‍ഡിയോള പെപിന്റെ കുട്ടികള്‍ പ്രതീക്ഷിക്കുന്നില്ല. ഗ്രൂപ്പ് എഫില്‍ മൂന്ന് കളികളില്‍ നിന്ന് ഒമ്പതു പോയിന്റുമായി സിറ്റി  പ്ലേ ഓഫില്‍ ടിക്കറ്റുറപ്പിച്ച് ഒന്നാം സ്ഥാനത്ത് ജൈത്രയാത്ര തുടരുമ്പോള്‍ ഒരു ജയവും രണ്ട് തോല്‍വിയുമായി മൂന്ന് പോയിന്റോടുകൂടി മൂന്നാം സ്ഥാനത്താണ് നാപൊളി. പ്ലേ ഓഫില്‍ കടക്കാന്‍ നാപൊളിക്ക് ഇന്ന് ജയിക്കുകയും രണ്ടാമതുള്ള ഷക്തര്‍ ഡൊണെറ്റ്‌സ്‌ക തോല്‍ക്കുതകയും വേണം. തമ്മില്‍ കളിച്ച മുന്ന് കളിയിലും ഒരു വീതം ജയവും തോല്‍വിയും സമനിലയും  ഇരു കൂട്ടരും പങ്കിടുമ്പോള്‍ നിലവില്‍ കളിച്ച ചാംപ്യന്‍സ് ട്രോഫിയില്‍ 2-1 ന് പരാജയപ്പെടുത്തിയ ആത്മവിശ്വാസവും സിറ്റിക്കുണ്ട്. സെര്‍ജി അഗ്വുറോ ഗബ്രിയേല്‍ ജീസസ് മേച്ച ലൂക്കാസ്് ത്രയങ്ങള്‍  മുന്നേറ്റത്തില്‍ മെനഞ്ഞെടുക്കുന്ന തന്ത്രമാണ് സിറ്റിയുടെ കുന്തമുന.
മറ്റൊരു മല്‍സരത്തില്‍ ലിവര്‍പൂളിന്റെ ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളും സ്ലൊവാനിയന്‍ ക്ലബ്് ചാംപ്യന്‍മാരായ മാരിബോറും തമ്മില്‍ ഏറ്റുമുട്ടും. സ്പാര്‍ട്ടക്ക് മോസ്‌കോയോടൊപ്പം ഗ്രൂപ്പ്  ഇ യില്‍ ഒന്നാം സ്്ഥാനം പങ്കിടുമ്പോള്‍ ഗ്രൂപ്പ് ചാംപ്യനാവാനുള്ള പോരാട്ടമാവും ക്ലോപ്പ് ജര്‍ഗന്റെ ഇംഗ്ലീഷ് ക്ലബ് കാഴ്ച വയ്ക്കുക. നിലവില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 7-0 ന് തകര്‍ത്തതിന്റെ വീരചരിതം വിളമ്പിയാവും ലിവര്‍പൂള്‍  സ്വന്തം മൈതാനിയില്‍ ഇറങ്ങുന്നത്. ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ് കുട്ടീഞ്ഞോയുടെ



ചാംപ്യന്‍സ് ലീഗ്

ടോട്ടനം - റയല്‍ മാഡ്രിഡ് ( രാത്രി 1.15 സോണി ടെന്‍ 2)
മാഞ്ചസ്റ്റര്‍ സിറ്റി - നാപ്പോളി ( രാത്രി 1.15 സോണി ടെന്‍ 1)
ലിവര്‍പൂള്‍ - മാരിബോര്‍ ( രാത്രി 1.15 സോണി ടെന്‍ 3)
Next Story

RELATED STORIES

Share it