ernakulam local

നേര്യമംഗലം വനത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു

കോതമംഗലം: ലോക വന ദിനത്തിന്റെ ഭാഗമായി മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷന്റെയും മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ്‌ന്റെയും അടിമാലി പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ നേര്യമംഗലം വനത്തില്‍ തള്ളിയിരുന്ന പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്തു.
കൊച്ചി ധനുഷ് കോടി ദേശീയപാതയിലൂടെ മൂന്നാറിലേക്ക് പോകുന്ന വിനോദസഞ്ചാരികള്‍ പാതയുടെ ഇരുവശങ്ങളിലുള്ള വനത്തിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ വലിച്ചെറിയുന്നത് പതിവാണ്. ഇത്തരത്തില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നേര്യമംഗലം മുതല്‍ വാളറവരെയുള്ള വനമേഖലയില്‍ വ്യാപകമായി കുന്നുകൂടിയിട്ട് നാളുകള്‍ ഏറെയായി. ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വനത്തില്‍ കുന്നുകൂടുന്നത് വന്യജീവികള്‍ക്കും പരിസ്ഥിതിക്കും ഭീഷണിയാണന്നും ഇതിനെതിരെ നടപടി വേണമെന്നുമുള്ള ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് അടുത്തിടെ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരും അടിമാലി പഞ്ചായത്തും ഇതിനു പരിഹാരം കാണുവാന്‍ അടുത്തിടെ രംഗത്തുവന്നിട്ടുണ്ട്.
വനമേഖലയില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ പ്രത്യേകനിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ വനത്തില്‍ മാലിന്യം തള്ളിയ വാഹനങ്ങളും വ്യക്തികളെയും പിടികൂടി വനപാലകര്‍ ചില കേസുകള്‍ എടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ലോക വന ദിനത്തില്‍ നേര്യമംഗലം വനത്തിലെ പ്ലാസ്റ്റിക് മാലിന്യം നീക്കുന്നതിനുള്ള പരിപാടി സംഘടിപ്പിച്ചത്. എല്ലാ മാസവും ഇത് തുടരാനാണ് ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വനപാലകള്‍ ഉള്‍പ്പടെയുള്ളവരുടെ തീരുമാനം. നേര്യമംഗലം ഫോറസ്റ്റ്‌റേഞ്ച് ഓഫിസര്‍ അരുണ്‍ ആര്‍ നായരുടെ നേതൃത്വത്തിലായിരുന്നു  മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പരിപാടികള്‍ നടന്നത്. നേര്യമംഗലം റേഞ്ചിലെ ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍മാരായ റ്റി വി മുരളി, സോമന്‍ എന്നിവര്‍ക്കൊപ്പം വനപാലകര്‍, മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ് പ്രവര്‍ത്തകര്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it