World

നേപ്പാള്‍ മന്ത്രിമാര്‍ നിര്‍ബന്ധമായും ലാപ്‌ടോപ് ഉപയോഗം പഠിക്കണം: ഓലി

കാഠ്മണ്ഡു: നേപ്പാളില്‍ മന്ത്രിമാര്‍ ആറു മാസത്തിനകം ലാപ്‌ടോപ്പ് ഉപയോഗം പഠിക്കണമെന്ന് പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. ഇക്കാലയളവിനുള്ളില്‍ പഠിച്ചില്ലെങ്കില്‍ പിരിച്ചുവിടുമെന്നു ഒലി അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലാണു രണ്ടാം വട്ടവും പ്രധാനമന്ത്രിയായി ശര്‍മ ചുമതലയേറ്റത്. പ്രധാനമന്ത്രിയുടെ ഓഫിസ് ആറു മാസത്തിനുള്ളില്‍ കടലാസ് രഹിത ഓഫിസ് ആക്കി മാറ്റുകയും മന്ത്രിമാരുടെ യോഗങ്ങളില്‍ കടലാസ് ഉപയോഗം കുറയ്ക്കുകയുമാണു ഉദ്ദേശ്യം.
12ാമത് നേപ്പാള്‍ നാഷനല്‍ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ കണ്‍വന്‍ഷനിലാണ് പ്രധാനമന്ത്രി നിലപാടു വ്യക്തമാക്കിയത്. നേപ്പാളിനെ വിവരസാങ്കേതികവിദ്യാ സൗഹൃദ രാജ്യമാക്കുകയാണു ലക്ഷ്യം.
Next Story

RELATED STORIES

Share it