നേതാജിക്ക് രാഷ്ട്രനേതാവ് പദവി നല്‍കണം: മമത

ഡാര്‍ജലിങ്: നേതാജി സുഭാഷ് ചന്ദ്രബോസിന് രാഷ്ട്രനേതാവ് എന്ന പദവി നല്‍കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അദ്ദേഹം ദുരൂഹമായി അപ്രത്യക്ഷമായതു സംബന്ധിച്ച് രാഷ്ട്രത്തിന് അറിയാന്‍ അവകാശമുണ്ടെന്നും അവര്‍ പറഞ്ഞു.
75 വര്‍ഷം മുമ്പാണ് നേതാജി ഇന്ത്യ വിട്ടത്. എന്നാല്‍ അദ്ദേഹം അപ്രത്യക്ഷനായതു സംബന്ധിച്ച വസ്തുത ഇതുവരെ നമുക്കറിയില്ല. ജനങ്ങള്‍ക്ക് സത്യമറിയാന്‍ അവകാശമുണ്ടെന്നും മമത പറഞ്ഞു. നേതാജിയുടെ 119ാം ജന്മവാര്‍ഷികദിനം ആഘോഷിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
നേതാജിയുടെ അപ്രത്യക്ഷമാവല്‍ സംബന്ധിച്ച വിശദാംശങ്ങളിലേക്ക് വെളിച്ചം വീശുന്ന ഫയലുകള്‍ നമുക്ക് കാണേണ്ടതുണ്ട്. രേഖകളുടെയും തെളിവിന്റെയും അടിസ്ഥാനത്തിലായിരിക്കണം നേതാജിയുടെ അപ്രത്യക്ഷമാവല്‍ സംബന്ധിച്ച സത്യം വെളിപ്പെടുത്തേണ്ടത്. നേതാജിക്ക് രാഷ്ട്രനേതാവ് എന്ന പദവി നല്‍കണം. അദ്ദേഹം അത് അര്‍ഹിക്കുന്നുണ്ട്. നേതാജിയെ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്‌ക്കേണ്ടത് യുവജനങ്ങളോടും ഭാവി തലമുറകളോടുമുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it