kasaragod local

നെഹ്‌റു കോളജ് വിവാദം; ഊരാക്കുടുക്കിലായി എസ്എഫ്‌ഐ

കാഞ്ഞങ്ങാട്: നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ പി വി പുഷ്പജയുടെ യാത്രയയപ്പുമായി ബന്ധപ്പെട്ട് ‘ആദരാഞ്ജലികള്‍’ അര്‍പ്പിച്ച് ബോര്‍ഡ് വച്ച സംഭവത്തില്‍ തലയൂരാനാവാതെ എസ്എഫ്‌ഐ ജില്ലാ നേതൃത്വം ഊരാകുടുക്കിലായി. സിപിഎമ്മും ഡിവൈഎഫ്‌ഐയും ഈ സംഭവത്തില്‍ എസ്എഫ്‌ഐക്ക് പരസ്യപിന്തുണ നല്‍കാന്‍ തയ്യാറായിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്‌ഐ നേതൃത്വവും സംഭവത്തെ അപലപിച്ചതോടെ കോളജിനും പ്രിന്‍സിപ്പലിനുമെതിരെ സമരവുമായി രംഗത്തിറങ്ങനാവാത്ത അവസ്ഥയിലാണ് എസ്എഫ്‌ഐ. എസ്എഫ്‌ഐയുടെ പ്രതിഷേധ സംഗമത്തിനും സദസ്സ് ശുഷ്‌കമായിരുന്നു.
സംഭവത്തില്‍ പുഷ്പജയുടെ പരാതിയില്‍ കോളജ് വിദ്യാര്‍ഥികളായ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗമായ മുഹമ്മദ് അനീസ് ഉപ്പള, എം വി പ്രവീണ്‍ കുറുന്തൂര്‍ പടന്നക്കാട്, ശരത് ദാമോദരന്‍ കുന്നുമ്മല്‍ എന്നിവര്‍ക്കെതിരെ പ്രിന്‍സിപ്പലിനെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലിസ് കേസെടുത്തിരുന്നതാണ് സംഭവത്തില്‍ അവസാനമുണ്ടായിരിക്കുന്ന പ്രധാന സംഭവം. സംഭവം രാഷ്ട്രീയമായി നേരിടുമെന്നാണ് എസ്എഫ്‌ഐ പറയുന്നതെങ്കിലും പൊതു സമൂഹം എതിരാവുമോ എന്ന ഭയം നേതൃത്വത്തിനുണ്ട്. സിപിഎം നേതൃത്വമാവട്ടെ പുഷ്പജ ടീച്ചറെ വ്യക്തിപരമായി അക്രമിക്കുന്നതില്‍ താല്‍പര്യം കാണിക്കുന്നുമില്ല.
Next Story

RELATED STORIES

Share it