നെല്ലൂരിനെ മൂവാറ്റുപുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നീക്കം
BY Sumeera SMR5 April 2016 4:04 AM GMT
Sumeera SMR5 April 2016 4:04 AM GMT
മൂവാറ്റുപുഴ: ജോണി നെല്ലൂരിനെ മൂവാറ്റുപുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നീക്കം. കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്മാന് സ്ഥാനവും യുഡിഎഫ് ഉന്നതാധികാര സമിതിയംഗത്വവും രാജിവച്ച ജോണി നെല്ലൂര്‍ കോതമംഗലം, അങ്കമാലി എന്നിവിടങ്ങളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാവാനുള്ള ശ്രമവും പരാജയപ്പെട്ടതോടെയാണ് പുതിയ നീക്കം.
ഇപ്പോള്‍ എന്‍ഡിഎ പക്ഷത്തുള്ള മുന്‍ എം പി പി സി തോമസാണ് ജോണി നെല്ലൂരിനെ ബിജെപി ക്യാംപിലെത്തിക്കാന്‍ തീവ്രശ്രമം നടത്തുന്നത്. ഇതിന്റെ ഭാഗമായി പി സി തോമസ് ഞായറാഴ്ച വൈകീട്ടും ഇന്നലെയും ജോണി നെല്ലൂരുമായി ആശയവിനിമയം നടത്തിയെങ്കിലും അദ്ദേഹം വ്യക്തമായ ഉറപ്പ് നല്‍കിയിട്ടില്ല.
യുഡിഎഫ് വിട്ട് ഇടതുമുന്നണിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ജോണി നെല്ലൂര്‍ വ്യക്തമാക്കിയിരുന്നു.
കോതമംഗലം, അങ്കമാലി സീറ്റുകളില്‍ ഇടതുമുന്നണി സ്ഥാനാര്ഥിയാവാനായിരുന്നു നെല്ലൂര്‍ കരുനീക്കങ്ങള്‍ നടത്തിയത്. അങ്കമാലിയില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയാവുന്നതിന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസുമായി നെല്ലൂര്‍ ചര്‍ച്ച നടത്തിയെന്നും സൂചനയുണ്ട്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT