നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ്: തീരുമാനങ്ങള്‍ തിരഞ്ഞെടുപ്പിനു ശേഷം
BY Sumeera SMR15 May 2016 5:06 AM GMT
Sumeera SMR15 May 2016 5:06 AM GMT
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിനു പോവുന്നവര്‍ക്ക് നെടുമ്പാശ്ശേരിയില്‍ ഒരുക്കുന്ന ഹജ്ജ് ക്യാംപ് സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ തിരഞ്ഞെടുപ്പിനു ശേഷം കൈക്കൊള്ളും. നെടുമ്പാശ്ശേരിയില്‍ നിന്നാണ് ഇത്തവണയും ഹജ്ജ് വിമാന സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ദിവസമാണ് ഹജ്ജ് കമ്മിറ്റിക്കു ലഭിച്ചത്. ഇതിനെത്തുടര്‍ന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി കൊച്ചി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡു(സിയാല്‍)മായി തിരഞ്ഞെടുപ്പിനുശേഷം കൂടിക്കാഴ്ച നടത്തും. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണവും റണ്‍വേ റീ-കാര്‍പറ്റിങ് പൂര്ത്തിയാവാത്തതിനാലുമാണ് കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയിലേക്കു മാറ്റിയത്. സൗദി അറേബ്യന്‍ എയര്‍ലൈന്‍സാണ് ഇത്തവണ നെടുമ്പാശ്ശേരിയില്‍ നിന്ന് ഹജ്ജ് സര്‍വീസുകള്‍ നടത്താന്‍ കരാര്‍ ഏറ്റെടുത്തത്.
Next Story
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMT