നെടുമങ്ങാട് സബ് രജിസ്ട്രാര്‍ക്ക്എതിരേ ഉന്നതതല അന്വേഷണം; സര്‍ക്കാരിന്റെ നിലപാടു തേടി

കൊച്ചി: ആധാരത്തില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ നെടുമങ്ങാട് സബ് രജിസ്ട്രാര്‍ കാര്‍ത്തികേയനെതിരേ ഉന്നതതല അന്വേഷണം വേണമെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശി വിദ്യാധരന്‍ നല്‍കിയ ഹരജിയില്‍ രജിസ്‌ട്രേഷന്‍ ഐജിയെ കക്ഷി ചേര്‍ത്തു.
ഹരജി അടുത്തദിവസം ഹൈക്കോടതി വീണ്ടും പരിഗണിക്കും. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രജിസ്‌ട്രേഷന്‍ ഐജി വിരമിച്ചപ്പോള്‍ ഓഫിസ് മുറിയിലും ഔദ്യോഗിക വാഹനത്തിലും ചാണക വെള്ളം തളിച്ച കേസില്‍ പ്രതിയാണു കാര്‍ത്തികേയന്‍. ആധാരത്തില്‍ ഭൂമിയുടെ വില കുറച്ചുകാണിക്കാന്‍ ഇയാള്‍ 50,000 രൂപ കൈക്കൂലി ചോദിച്ചെന്നും ഇതിനെതിരേ ജില്ലാ രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയില്‍ കാര്‍ത്തികേയനെ താക്കീത് ചെയ്‌തെന്നും ഹരജിയില്‍ പറയുന്നു. ഇതിലുള്ള പക കാരണം ആധാരമെഴുത്തുകാരുമായി ചേര്‍ന്ന് കാര്‍ത്തികേയന്‍ ഗൂഢാലോചന നടത്തി താന്‍ വാങ്ങിയ ഭൂമിയുടെ ആധാരത്തിന്റെ അവസാനത്തെ രണ്ടു പേജുകള്‍ നീക്കംചെയ്‌തെന്നാണ് ഹരജിക്കാരന്റെ പരാതി.
Next Story

RELATED STORIES

Share it