thiruvananthapuram local

നെടുമങ്ങാട് നഗരസഭയ്ക്ക് 65 കോടിയുടെ ബജറ്റ്: ചെറിയ വീടുകളെ കെട്ടിടനികുതിയില്‍ നിന്ന് ഒഴിവാക്കും

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയ്ക്ക് 65,63,18,786 രൂപ വരവും, 49,87,04,000 രൂപ ചെലവും, 15,76,14,786 രൂപ നീക്കിയിരിപ്പും പ്രതീക്ഷിച്ച് 2016-17 വര്‍ഷത്തെ ബജറ്റ്. സമ്പൂര്‍ണ ഭവന പദ്ധതിക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകള്‍ക്കൊപ്പം നഗരസഭ സഹായമായി 3.75 കോടി രൂപയും, നഗരസഭയിലെ ശൗചാലയം ഇല്ലാത്ത വീടുകള്‍ക്കായി ശൗചാലയം നിര്‍മിക്കാന്‍ സ്വഛ്ഭാരത് പദ്ധതിയോടൊപ്പം 75 ലക്ഷവും, ഗാര്‍ഹിക പൈപ്പ് ലൈന്‍ ലഭ്യമാക്കുന്നതിന് 40 ലക്ഷവും, എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുന്നതിന് 10 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
അശക്തര്‍ക്ക് കൈതാങ്ങ് പദ്ധതിക്കായി 22 ലക്ഷം, പട്ടികജാതി വിഭാഗക്കാര്‍ക്ക് വിദേശത്ത് ഉന്നത പഠനത്തിനും തൊഴിലിനും അവസരമൊരുക്കുന്നതിനായി 15 ലക്ഷം, സ്‌കൂളുകളില്‍ ഗേള്‍സ് ഫ്രണ്ട്‌ലി വെയിറ്റിങ് റൂമും, അടിസ്ഥാന സൗകര്യ വികസനത്തിനും 50 ലക്ഷം, ബഡ്‌സ് സ്‌കൂള്‍ സ്ഥാപിക്കുന്നതിനായി 20 ലക്ഷം, മേലാംകോട് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് 40 ലക്ഷം, വൃദ്ധര്‍ക്കായി പകല്‍ വീട് പദ്ധതിയില്‍ 15 ലക്ഷം വകയിരുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കായുള്ള വൃദ്ധ സദനത്തിനായി 20 ലക്ഷം, മാര്‍ക്കറ്റ് ജങ്ഷന്‍, കച്ചേരി ജങ്ഷന്‍, പഴകുറ്റി എന്നിവിടങ്ങളില്‍ പൊതു ശൗചാലയം നിര്‍മിക്കാന്‍ 10 ലക്ഷം, വിഷരഹിത ജൈവ പച്ചക്കറി പദ്ധതിക്കായി 30 ലക്ഷം വകയിരുത്തിയിട്ടുണ്ട്. നഗരത്തില്‍ നിശ്ചിത സമയത്ത് സൗജന്യമായ 4ജി ഇന്റര്‍നെറ്റ് സൗകര്യം വൈഫൈയിലൂടെ നടപ്പാക്കും. നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്റെ അധ്യക്ഷതയില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ രേഖാ വിക്രമനാണ് ബജറ്റ് അവതരിപ്പിച്ചത്.
Next Story

RELATED STORIES

Share it