Flash News

നൂറ്റാണ്ടിലെ ഏറ്റവും വലിയ വജ്രം കണ്ടെത്തി

നൂറ്റാണ്ടിലെ ഏറ്റവും വലിയ വജ്രം കണ്ടെത്തി
X


largest-diamond_ജൊഹന്‍നാസ്ബര്‍ഗ്:  ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വജ്രം കണ്ടെത്തി. ബോട്ട്‌സ്‌വാനാ വജ്ര ഖനനകേന്ദ്രത്തില്‍ നിന്നാണ് വജ്രം കണ്ടെത്തിയത്. എ 1,111 കാരറ്റുള്ള വജ്രമാണ്. ഏറ്റവും ഉയര്‍ന്ന ഗുണമുള്ള രത്‌നകല്ലുള്ള വിഭാഗത്തിലെ വജ്രമാണ് കണ്ടെത്തിയത്. ഈ നൂറ്റാണ്ടില്‍ ഇതുവരെ ഇത്രവലിയ വജ്രം കണ്ടെത്തിയിട്ടില്ലെന്ന് ഖനന വിദഗ്ദ്ധന്‍ കെയോണ്‍ ഹോഡ്‌സണ്‍  അറിയിച്ചു.
ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ രണ്ടാമത്തേതാണ് ഇത്.ഇതിനു മുമ്പ് ദക്ഷിണാഫ്രിക്കയിലെ തന്നെ മറ്റൊരു ഖനനകേന്ദ്രത്തില്‍ നിന്നു 1905ല്‍ വലിയ വജ്രം കണ്ടെത്തിയിരുന്നു. ഇത് 3,106കാരറ്റായിരുന്നു. കഴിഞ്ഞ ദിവസമാണ്  വജ്രം കണ്ടെത്തിയത്. വജ്രത്തിന്റെ വില ഇതുവരെ കണക്കാക്കിയിട്ടില്ല.  ബോട്ട്‌സ് വാനായാണ് ലോകത്തിലെ രണ്ടാമത്തെ വജ്ര ഉല്‍പ്പാദകര്‍.
Next Story

RELATED STORIES

Share it