wayanad local

നീലഗിരിയില്‍ കനത്ത മഴ; വീടുകള്‍ക്ക് കേടുപാട്



ഗൂഡല്ലൂര്‍: മലയോര മേഖലയായ നീലഗിരി ജില്ലയില്‍ കനത്ത മഴയില്‍ വ്യാപക നാശം. ഇടതടവില്ലാതെ പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കൃഷിയിടങ്ങളില്‍ വെള്ളം കയറി വ്യാപക നാശം സംഭവിച്ചു. പാണ്ഡ്യാര്‍ പുന്നപ്പുഴ ഉള്‍പ്പെടെയുള്ള നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. ഗൂഡല്ലൂര്‍ മുത്തമിഴ് നഗര്‍ സ്വദേശി നഞ്ചന്റെ വീടിന്റെ മുന്‍വശത്ത് മണ്ണിടിഞ്ഞു. വീട് അപകട ഭീഷണിയിലായി. ആമക്കുളം സ്വദേശി വനിതയുടെ വീടിന്റെ ഒരു ഭാഗം മഴയില്‍ തകര്‍ന്നു. ദേവാല ഹട്ടി സ്വദേശി നല്ലമ്മാളിന്റെ വീടിന്റെ പിന്‍ഭാഗത്തെ മണ്ണിടിഞ്ഞ് അപകട ഭീഷണിയിലായി. ദേവാല സ്വദേശികളായ ജ്ഞാനകുമാറിന്റെ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നു. ദേവാല നീര്‍മട്ടത്തില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. എരുമാട് പോലിസ് സ്റ്റേഷന് മുകളിലേക്ക് മരം മറിഞ്ഞുവീണു.
Next Story

RELATED STORIES

Share it