നീറ്റ് വിവരങ്ങള്‍ വില്‍പനയ്ക്ക്: അന്വേഷണം വേണം- രാഹുല്‍

ന്യൂഡല്‍ഹി: ഈ വര്‍ഷം നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടേതടക്കം രണ്ടു ലക്ഷത്തിലേറെ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ വെബ്‌സൈറ്റ് വഴി വില്‍പനയ്ക്കു വച്ച സംഭവത്തില്‍ അന്വേഷണം വേണമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സിബിഎസ്ഇ ചെയര്‍മാനയച്ച കത്തിലാണ് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
രാജ്യത്തെമ്പാടുമുള്ള വിദ്യാര്‍ഥികളുടെ സ്വകാര്യത ലംഘിച്ചുകൊണ്ട് ഇത്രയേറെ വ്യക്തിവിവരങ്ങള്‍ വ്യാപകമായി മോഷ്ടിക്കപ്പെട്ടത് ഞെട്ടലുണ്ടാക്കിയെന്നും വിവര ചോര്‍ച്ച തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ഇത് വെളിവാക്കുന്നതെന്നും പരീക്ഷാ പ്രക്രിയയുടെ മൂല്യം ഉറപ്പു വരുത്തുന്നതിലുള്ള സിബിഎസ്ഇയുടെ ശേഷി ചോദ്യം ചെയ്യപ്പെടുകയാണെന്നും പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it