Flash News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച : പരീക്ഷാ പരിശീലന കേന്ദ്രം ഉടമ അറസ്റ്റില്‍



പട്‌ന: ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രവേശനപ്പരീക്ഷാ പരിശീലന കേന്ദ്രം ഉടമ അറസ്റ്റില്‍. ചന്ദന്‍കുമാര്‍ എന്ന ലല്ലുവാണ് പോലിസിന്റെ പിടിയിലായത്. ചില രേഖകളും ഹാര്‍ഡ് ഡിസ്‌ക്കുകളും ഇയാളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ ശ്രമിച്ചതിന് രണ്ടു മെഡിക്കല്‍ വിദ്യാര്‍ഥികളടക്കം അഞ്ചംഗ അന്തര്‍സംസ്ഥാന സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it