Flash News

നീരവ് മോദി ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടി

നീരവ് മോദി ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടി
X
ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ പ്രതിയായ വ്യവസായി നിരവ് മോദി ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടിയതായി റിപോര്‍ട്ട്.ഫിനാന്‍ഷ്യല്‍ ടൈംസ് ആണ്  ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം വ്യക്തി വിവരമായതിനാല്‍ നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയതായുമാണ് വിവരം.



നിരവ് മോദിയുടേയും അമ്മാവന്‍ മെഹുല്‍ ചോസ്‌കിയുടേയും ഉടമസ്ഥതയിലുള്ള ജ്വല്ലറി ഗ്രൂപ്പുകളാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് വഴി, ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 11,000 കോടി രൂപയിലധികം വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയത്. നീരവ് മോദിയും  ബന്ധുക്കളും ചേര്‍ന്ന് വ്യാജ ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് നടത്തിയത്.കേസില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രണ്ട് എഫ്‌ഐആറുകളാണ് നീരവ് മോദിക്കും ബന്ധുവായ മെഹുല്‍ ചോക്‌സിക്കും എതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Next Story

RELATED STORIES

Share it