നീരവ് മോദിക്ക് എതിരേ ജാമ്യമില്ലാ വാറന്‍ഡ്

മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്ക് (പിഎന്‍ബി) സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതി നീരവ് മോദിക്കെതിരേ സിബിഐ കോടതി ജാമ്യമില്ലാ വാറന്‍ഡ് പുറപ്പെടുവിച്ചു. നീരവ് മോദിയുടെ സഹോദരന്‍ നീശല്‍ മോദി, നീരവിന്റെസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥനായ സുഭാഷ് പരാബ് എന്നിവര്‍ക്കെതിരേയും കോടതി ജാമ്യമില്ലാ വാറന്‍ഡ് പുറപ്പെടുവിച്ചിട്ടുണ്ട്. നീരവിന്റെ സ്ഥാപനങ്ങളായ ഡയമണ്ട് ആര്‍ അസ്, സ്റ്റെല്ലാര്‍ ഡയമണ്ട്, സോളാര്‍ എക്‌സ്‌പോര്‍ട്‌സ് എന്നിവയുടെ പേരുകളും  കുറ്റപത്രത്തിലുണ്ട്.  നീരവ് മോദിയുടെ 170 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി ഇന്നലെ കണ്ടുകെട്ടിയിരുന്നു. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 13,000 കോടിയുടെ തട്ടിപ്പു നടത്തിയ കേസിലാണ് നടപടി.
Next Story

RELATED STORIES

Share it