Flash News

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പ്പാത : സര്‍ക്കാര്‍ മറുപടി നല്‍കണം



നിലമ്പൂര്‍: നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പ്പാതയുടെ സര്‍വേ നടപടികള്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ച രണ്ടുകോടി രൂപ നല്‍കാത്തതി നാല്‍ അടുത്ത 23ന് ഹൈക്കോടതിയില്‍ സംസ്ഥാനം മറുപടി നല്‍കണം. കഴിഞ്ഞ ജനുവരി 20ലെ ഉത്തരവ് നടപ്പാക്കാത്തതു ചോദ്യംചെയ്ത് കേരള കോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിഎ ദേശീയ സമിതിയംഗവും നിലമ്പൂര്‍-വയനാട് മേഖലകളിലെ റെയില്‍വേ കര്‍മസമിതികളുടെ കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ പി സി തോമസ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. കേസ് ഫയല്‍ ചെയ്തിട്ട് രണ്ടുമാസമായെങ്കിലും സര്‍ക്കാര്‍ മറുപടി നല്‍കാത്തതിനെ കോടതിയി ല്‍ നേരിട്ട് ഹാജരായി പി സി തോമസ് ചോദ്യംചെയ്തു. സര്‍ക്കാരില്‍ നിന്നു വിവരം ലഭിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് 23ന് മറുപടി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്. സുല്‍ത്താ ന്‍ബത്തേരി ഒരു ജങ്ഷനായി തീരത്തക്കവിധം നിലമ്പൂര്‍-നഞ്ചന്‍കോട് പാതയില്‍ നിന്ന് മാനന്തവാടി വഴി തലശ്ശേരിക്ക് കൂടി ഒരു റെയില്‍പാത പണിയത്തക്കവിധം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു പദ്ധതി നിര്‍ദേശം നല്‍കണമെന്നും കേസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it