malappuram local

നിലമ്പൂരിലെ സിസിടിവി കാമറകള്‍ കൂടുതല്‍ കാര്യക്ഷമമാക്കും



നിലമ്പൂര്‍: നിലമ്പൂരില്‍ നഗരസഭ ഉള്‍പെടെ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സിഐ കെ എം ബിജു അറിയിച്ചു. കൂടുതല്‍ കാമറകളും പ്രവര്‍ത്തന ക്ഷമമാണെങ്കിലും പ്രവര്‍ത്തിക്കാതെ കിടക്കുന്ന കാമറകള്‍ പ്രവര്‍ത്തന ക്ഷമമാക്കാനുള്ള നടപടി സ്വികരിക്കും. ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകള്‍ ചുറ്റുവട്ടത്തെ ചിത്രങ്ങള്‍ ലഭിക്കുന്ന രീതിയില്‍ സ്ഥാപിക്കുന്നതിന് നിര്‍ദേശം നല്‍കും. നിലമ്പൂരില്‍ അടുത്ത കാലത്ത് പല കേസുകള്‍ക്കും തുമ്പുണ്ടാക്കാന്‍ സിസിടിവി കാമറാ ദൃശ്യങ്ങളാണ് സഹായകമായത്. വടപുറം പാലത്തില്‍ മാലിന്യം തള്ളിയ സംഭവത്തിലും എടവണ്ണ, വണ്ടൂര്‍, നിലമ്പൂര്‍ നഗരസഭാ പരിധികളിലെ സിസിടിവി ദൃശ്യങ്ങളാണ് വാഹനം പിടികൂടാന്‍ സാധിച്ചത്. വെളിയംതേടു കര്‍ഷകന്‍ ബൈക്കിടിച്ച് മരിച്ചപ്പോഴും, കീര്‍ത്തിപ്പടിയില്‍ യുവാവ് ഗുഡ്‌സ് ഓട്ടോ ഇടിച്ച് മരിച്ചപ്പോഴും കേസിന് തുമ്പുണ്ടാക്കാനായത് സിസിടിവി ദൃശ്യങ്ങളാണ്. നഗരസഭാ പരിധിയിലെ സിസിടിവികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ ഒരു പരിധിവരെ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാനും പ്രതികളെ പിടികൂടാനും സാധിക്കും. ഈ സാഹചര്യത്തിലാണ് സിസിടിവി പ്രവര്‍ത്തന ക്ഷമമാക്കുന്നതിന് പോലിസ് മുന്‍കൈയെടുക്കുന്നത്.
Next Story

RELATED STORIES

Share it