Flash News

നിര്‍മാതാവ് സജി നന്ത്യാട്ടിന് എതിരേ വനിതാ കമ്മീഷനില്‍ പരാതി



തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് നിര്‍മാതാവ് സജി നന്ത്യാട്ടിനെതിരേ വനിതാ സിനിമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ കളക്ടീവ് വനിതാ കമ്മീഷനില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം സ്വകാര്യ വാര്‍ത്താചാനലില്‍ നടന്ന ചര്‍ച്ചയില്‍ നടിക്ക് വെറും രണ്ടര മണിക്കൂര്‍ മാത്രമാണ് പീഡനം ഉണ്ടായതെന്നും ദിലീപിന് നാല് മാസമായി പീഡനമുണ്ടെന്നും സജി നന്ത്യാട്ട് പറഞ്ഞിരുന്നു. ഇത് വിവാദമായതിനു പിന്നാലെയാണ് വനിതാപ്രവര്‍ത്തകര്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന് രേഖാമൂലം പരാതി നല്‍കിയത്. കേരള ഫിലിം ചേംബറിന്റെ വൈസ് പ്രസിഡന്റ് കൂടിയായ സജി നന്ത്യാട്ട് നടത്തിയ പ്രസ്താവന അപകീര്‍ത്തികരവും അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ അധിക്ഷേപിക്കുന്നതും അവരെ മാനസികമായി തകര്‍ക്കുന്നതുമാണ്. മാത്രമല്ല, ഇത്തരം അതിക്രമങ്ങള്‍ക്കിരയാവുന്ന എല്ലാ വ്യക്തികളെയും വീണ്ടും അപമാനിക്കുന്നതുകൂടിയാണ് പ്രസ്താവനയെന്നും പരാതിയില്‍ പറയുന്നു. അടിയന്തര നടപടികള്‍ ഉണ്ടാവണമെന്നും ഭാവിയില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വനിതാ സിനിമാ പ്രവര്‍ത്തകര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it