kannur local

നിര്‍മാണ യന്ത്രങ്ങള്‍ മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് നിര്‍മാണ യന്ത്രങ്ങള്‍ മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തെക്കീബസാര്‍ ജെജെ ഹോസ്പിറ്റലിനു സമീപത്തെ കോറോത്ത് സൈനുദ്ദീനെ(41)യാണ് ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തത്. തെക്കീ ബസാറില്‍ നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ച ഡ്രില്ലര്‍ മെഷീനും അനുബന്ധ ഉപകരണങ്ങളും മോശഷ്ടിച്ചെന്നാണു പരാതി. യന്ത്രങ്ങളും മറ്റും സമീപത്തെ കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.
Next Story

RELATED STORIES

Share it