malappuram local

നിര്‍മാണം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം; ചീര്‍പ്പിങ്ങല്‍ പാലം അപ്രോച്ച് റോഡ് പ്രവൃത്തി ഇഴയുന്നു

തിരൂരങ്ങാടി: കാളംതിരുത്തി ചീര്‍പ്പിങ്ങല്‍ പാലം അപ്രോച്ച് റോഡ് പ്രവൃത്തി ഇഴയുന്നതായി ആക്ഷേപം. പാലത്തിന്റെ ഇരുവശത്തുമുള്ള അപ്രോച്ച് റോഡിന്റെ പ്രവൃത്തിയാണ് ഇഴഞ്ഞു നീങ്ങുന്നത്. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയേയും നന്നമ്പ്ര ഗ്രാമപ്പഞ്ചായത്തിനേയും ബന്ധിപ്പിച്ച് കൊണ്ട് ചീര്‍പ്പിങ്ങല്‍ പുഴക്ക് കുറുകെയാണ്പുതിയ പാലം. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടും ഒരു വര്‍ഷത്തോളമായി അപ്രോച്ച് റോഡിന്റെ പ്രവൃത്തി മന്ദഗതിയിലാണ്. പാലം പ്രവൃത്തിയുടെ കാര്യത്തില്‍ കരാറുകാരന്‍ അനാവശ്യമായ കാലതാമസം വരുത്തുന്നതായി ആക്ഷേപമുണ്ട്. മഴ പെയ്തതോടെ ഇവിടം ചെളിക്കുളമായി വഴിനടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
ഇത് പ്രദേശത്തുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ആറ് കോടി രൂപയാണ് പാലത്തിനും അപ്രോച്ച് റോഡിനുമായി അനുവദിച്ചിട്ടുള്ളത്. പരപ്പനങ്ങാടി കീരനെല്ലൂര്‍ ഭാഗത്ത് 200 മീറ്ററും നന്നമ്പ്ര കാളം തിരുത്തി ഭഗത്ത് 180 മീറ്ററുമാണ് അപ്രോച്ച് റോഡ് നിര്‍മിക്കാനുള്ളത്. പരപ്പനങ്ങാടി ഭാഗത്ത് ഏകദേശം പ്രവൃത്തി പൂര്‍ത്തിയായെങ്കിലും നന്നമ്പ്ര ഭാഗത്ത് ഒരു ഭാഗത്തെ സൈഡ് ഭിത്തി പോലും പൂര്‍ത്തിയായിട്ടില്ല. പാലം പ്രവൃത്തി ഇഴഞ്ഞ് നിങ്ങുന്നത് പ്രദേശവാസികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതേ സമയം പ്രവൃത്തി പൂര്‍ത്തിയായ പാലത്തിന് 11.5 മീറ്റര്‍ വീതിയില്‍ 28.5 മീറ്റര്‍ നീളത്തില്‍ ഒരു സ്പാനാണുള്ളത്. പാലത്തിന് ഏഴര മീറ്ററും ഇരുവശത്തും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ട്. ഇത് ഒരേ സമയം ഇരു ഭാഗത്തു നിന്നും വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ സൗകര്യമാകും.
Next Story

RELATED STORIES

Share it