malappuram local

നിര്‍ധന യുവതികളുടെ മംഗല്യസ്വപ്‌നം പൂവണിയിച്ച് സലീം കോടത്തൂരിന്റെ വാട്‌സ്ആപ്പ് കൂട്ടായ്മ

പൊന്നാനി: പ്രമുഖ ഗായകനായ സലീം കോടത്തൂരിന്റെ  ഒഫീഷ്യല്‍ വാട്‌സ് അപ്പ് കൂട്ടായ്മയില്‍ നിര്‍ധന യുവതികളുടെ മംഗല്യ സ്വപ്‌നം പൂവണിയുന്നു.സലീം കോടത്തൂരിന്റെ നേതൃത്വത്തിലുള്ള വാട്‌സ് അപ്പ് കൂട്ടായ്മയില്‍ സ്പര്‍ശം താങ്ങായ് തണലായ് എന്ന പേരില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അഞ്ചു  നിര്‍ധന യുവതികളുടെ വിവാഹം നടത്താന്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ കുറച്ച് കാലങ്ങളായി സംസ്ഥാനത്തിനകത്ത് നിരവധിയിടങ്ങളില്‍ പാവപ്പെട്ട രോഗികള്‍ക്കും നിര്‍ധന കുടുംബങ്ങള്‍ക്കും ചികില്‍സാ സഹായവും, ജീവിതോപാധി നല്‍കലും, ഭവന നിര്‍മാണ സഹായം നല്‍കലും, അഗതികള്‍ക്കും വൃദ്ധസദനങ്ങള്‍ക്കും ഭക്ഷണം വിതരണം നടത്തിയും ഇതിനോടകം ശ്രദ്ദേയമായ സ്ഥാനം ഈ കൂട്ടായ്മ  നേടിയിട്ടുണ്ട്.ഫര്‍ഷാദ് മാറഞ്ചേരി പ്രസിഡന്റും മുന്ന ഷംനാദ് സെക്രട്ടറിയുമായ കമ്മിറ്റിയുടെ കീഴിലാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വിദേശ മലയാളികളും ഗാനാസ്വാദകരും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജീവ കാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും അടങ്ങുന്നതാണ് ഈ കൂട്ടായ്മ.ഏപ്രില്‍ 26 നു മൂന്ന് മണിക്ക് എരമംഗലം കെഎംഎം ഓഡിറ്റോറിയത്തില്‍ വെച്ചാണ് സമൂഹ വിവാഹം നടക്കുന്നത്. പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങളാണ് നിക്കാഹിന് നേതൃഹം നല്‍കുന്നത്.നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഗായകന്‍ സലീം കോടത്തൂര്‍ അധ്യക്ഷത വഹിക്കും.വി ടി ബല്‍റാം എംഎല്‍എ, ആറ്റുണ്ണി തങ്ങള്‍, അഡ്വ.എം കെ സക്കീര്‍ ,ആര്‍ ജെ സൂരജ്, ഷാഫി കൊല്ലം, ഫിറോസ് കുന്നംപറമ്പില്‍, ഹംസ അല്‍ സുഹൈദ് ഗ്രൂപ്പ്, സമദ് ട്രൂത്ത് റിയല്‍ എസ്‌റ്റേറ്റ് ഖത്തര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it