kannur local

നിര്‍ധനരോഗിയെ സഹായിക്കാന്‍ കാരുണ്യയാത്ര

കൂത്തുപറമ്പ്: നിര്‍ധനരോഗിയെ സഹായിക്കാന്‍ ബസ്സിന്റെ കാരുണ്യയാത്രയ്ക്കായി ഉടമയും നാട്ടുകാരും കൈകോര്‍ത്തു. ഗള്‍ഫില്‍ ജോലിചെയ്യുന്ന മൈലുള്ളിമൊട്ടയിലെ പി സി ഹാരിസിന്റെ ഉടസ്ഥതയിലുള്ള കെഎല്‍ 58 ഡബ്ല്യൂ 8222 നമ്പര്‍ പിസി ബസ്സാണ് കാരുണ്യയാത്ര നടത്തി മാതൃകയായത്. വേങ്ങാട് സാന്ത്വനം ട്രസ്റ്റ്, മമ്പറം ജേസീസ് എന്നിവയുടെ സഹകരണത്തോടെ ആയിരുന്നു പരിപാടി.
വീണു പരിക്കേറ്റ് നാലുവര്‍ഷമായി കിടപ്പിലായ മുരിങ്ങേരി ആലക്കല്‍ വീട്ടില്‍ സുരേശന്റെ ചികില്‍സാ ധനസഹായത്തിനു വേണ്ടിയാണ് കാരുണ്യ യാത്ര സംഘ—ടിപ്പിച്ചത്. മൈലുള്ളിമൊട്ടായില്‍ കണ്ണൂര്‍സിറ്റി സിഐ കെ വി പ്രമോദ് ഫഌഗ്ഓഫ് ചെയ്തു. സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ കെ പി സുനില്‍ കുമാര്‍, കീഴത്തൂര്‍ ജുമാ മസ്ജിദ് ഖാസി ഖാദര്‍ മുസ്‌ല്യാര്‍, സുന്നി മഹല്ല് കോ-ഓഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് കെ പി മുഹമ്മദ് ഹാജി, വേങ്ങാട് പഞ്ചായത്തംഗം സി റജി, പി പി അഫ്‌ലാഹ്, പ്രദീപന്‍ തൈക്കണ്ടി, ടി നിധീഷ്, സി സുജേഷ്, ടി ഷിനോജ് കുമാര്‍, പി പി മുഹമ്മദലി, പി പി അഷ്‌റഫ്, പ്രിനീത്, കെ ഉമ്മര്‍ സംസാരിച്ചു. ബസ് ജീവനക്കാരായ പി കെ ശ്രീനേഷ്, എ കെ നിധിന്‍, ശ്രീവിന്‍ നേതൃതം നല്‍കി.
Next Story

RELATED STORIES

Share it