Kollam Local

നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളില്‍ മരം വീണു; പൂര്‍ണമായും തകര്‍ന്നു



തെന്മല: നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളില്‍ മരം വീണു കാര്‍ പൂര്‍ണമായും തകര്‍ന്നു.ആര്യങ്കാവില്‍ ദേശീയപാതക്കരുകില്‍ നിന്ന മരമാണ് വീണത്.ദേശീയപാതയില്‍ ആ സമയം മറ്റ് വാഹനങ്ങളില്ലാത്തതിനാല്‍ മറ്റ് അപകടങ്ങള്‍ ഒഴിവായി. ഇതേ തുടര്‍ന്ന് കൊല്ലം-തിരുമംഗലം ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു.റെയില്‍വേ  കരാര്‍ ജോലി എടുത്ത തമിഴ്‌നാട് സ്വദേശിയുടേതാണ് തകര്‍ന്ന കാര്‍. റയില്‍വേ ജോലികള്‍ നടക്കുന്ന ഇവിടെ മണ്ണെടുപ്പിനിടെയാണ് അപകടം. ഇന്നലെ വൈകീട്ട് 5.30 യോടെയിരുന്നു അപകടം. വൈദ്യത് പോസ്റ്റുകള്‍ തകര്‍ന്നതോടെ  മേഖലയില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു.പുനസ്ഥാപിക്കുന്നതിനായി കെഎസ്ഇബി ജീവനക്കാര്‍ ഊര്‍ജിത ശ്രമം നടക്കുകയാണ്. പത്തനാപുരത്തു നിന്നും എത്തിയ ഫയര്‍ഫോ തെന്മല പോലീസും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ച് നീക്കി.കഴിഞ്ഞ ദിവസം തെന്‍മലയില്‍ ദേശീയ പാതക്കരുകില്‍  നിന്ന മരം വീടിന്  മുകളിലേക്ക്  വീണ്  ശാരിക വിലാസത്തില്‍ മണി രാജന്റെ  വീട് തകരുകയും മണി രാജന്റെ മകന്‍ ശബരി രാജി (10) ന് പരിക്കേല്‍ക്കുകയും  ചെയതിരുന്നു. ഇത് രണ്ടാം തവണയാണ് ഈ വീടിന് മുകളിലേക്ക് മരം വിഴുന്നത് .അധികാരികളുടെ അനാ സ്ഥയാണ്  തുടര്‍ അപകടത്തിന്  കാരണം.
Next Story

RELATED STORIES

Share it