kannur local

നിയമസഭാ തിരഞ്ഞെടുപ്പ്: ഇ-അനുമതി അക്ഷയ കേന്ദ്രം വഴി 

കണ്ണൂര്‍: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ലഭ്യമാക്കേണ്ട അനുമതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനും അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യം.
തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മല്‍സരാര്‍ത്ഥികള്‍ക്കും ഉച്ചഭാഷിണി ഉപയോഗിച്ച് പൊതുയോഗമോ ജാഥയോ നടത്തുക, പ്രചാരണത്തിന് വാഹനം ഉപയോഗിക്കുക, വാഹനത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ച് പ്രചാരണം നടത്തുക, പ്രചാരണത്തിന് ഹെലികോപ്റ്ററും ഹെലിപാഡും ഉപയോഗിക്കുക, വേദിയും കമാനവും നിര്‍മിക്കുക എന്നിവയ്ക്കുള്ള അനുമതികളാണ് ഇ-അനുമതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അതോടൊപ്പം നിര്‍ബന്ധമായി വയ്‌ക്കേണ്ട അനുബന്ധങ്ങളും അക്ഷയ കേന്ദ്രങ്ങളില്‍ ലഭിക്കും. ഇ-പരിഹാരത്തിലൂടെ പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികളും നിര്‍ദേശങ്ങളും ഓണ്‍ലൈനായി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കാം.
അപേക്ഷകന്റെ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമാണ്. 10 രൂപയാണ് അപേക്ഷാഫീസ്. പ്രിന്റിങ്ങിനും സ്‌കാനിങ്ങിനും നിലവിലുള്ള സര്‍ക്കാര്‍ നിരക്കുകള്‍ ഈടാക്കും. ഈ സേവനങ്ങള്‍ ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളിലും ലഭിക്കുമെന്ന് കോ-ഓഡിനേറ്റര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it