palakkad local

നിയമം കാറ്റില്‍പ്പറത്തി ചുമട്ടുതൊഴിലാളികള്‍;അമിത വാടക വാങ്ങുന്നതായി ആരോപണം

നെന്മാറ: സര്‍ക്കാര്‍ സ്ഥാപനങ്ങളോ സാധാരണക്കാരനോയെന്ന വകഭേദങ്ങളില്ലാതെ ചരക്കുവാഹനങ്ങള്‍ ലോഡുകള്‍ കയറ്റിയിറക്കുന്നതിന് ലോഡിങ്് തൊഴിലാളികള്‍ ഉപഭോഗക്താക്കളില്‍ നിന്നും അമിത ചാര്‍ജിടാക്കുന്നതായി ആരോപണം. നെന്മാറ ടൗണില്‍ ബസ്സ്റ്റാന്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഐടിയു- ഐഎന്‍ടിയുസിയുടെ സംയുക്ത യൂനിയന് എതിരേയാണ്് പരാതികളുയരുന്നത്. നെന്മാറ ടൗണിലുള്ള സഹകരണ സംഘത്തിന്റെ ഓഫിസില്‍ നിന്നും കൊണ്ടുപോയ ലോഡിന്് അമിത വിലയീടാക്കയതിന്റെ പേരില്‍ പരാതി കൊടുത്തിട്ടും നടപടികള്‍ ഇഴയുകയാണ്. കഴിഞ്ഞ നവംബര്‍ 20ന് നെന്മാറ ടൗണില്‍ ബില്‍ഡിങിന്റെ ഒന്നാംനിലയിലുള്ള സഹകരണ സംഘത്തിന്റെ ഓഫിസില്‍ നിന്നും മേശ കസേരകള്‍, അലമാറ കുറച്ച് പുസ്തകങ്ങള്‍ എന്നിവയടങ്ങുന്ന വസ്തുക്കള്‍ താഴയിറക്കി ടെമ്പോവാനില്‍ കയറ്റാന്‍ ചുമട്ട് തൊഴിലാളികള്‍ വാങ്ങിയത് 4000 രൂപയാണ്. എന്നാല്‍ ഇതേ വാഹനത്തിലെ ലോഡ് സമീപത്തെ പെരിങ്ങോട്ടുകാവില്‍ വാഹനത്തില്‍ നിന്നിറക്കി ഒന്നാം നിലയിലെ സഹകരണ സംഘത്തിന്റെ ഓഫിസിലേക്ക് കയറ്റാന്‍ അവിടത്തെ തൊഴിലാളികള്‍ വാങ്ങിയത് 1300 രൂപയാണ്. ഇത്രയും വസ്തുക്കള്‍ കയറ്റിയിറക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് 1000 രൂപയില്‍ താഴെ മാത്രമേ വരൂ എന്നിരിക്കെയാണ് യാതൊരു മാനദണ്ഡങ്ങളുമില്ലാതെ നെന്മാറയിലെ ലോഡിങ് തൊഴിലാളികള്‍ അമിത വിലയീടാക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു കമ്പനികള്‍ക്കും മറ്റുമൊക്കെ വാഹനത്തിലെ ലോഡ് കയറ്റിയിറക്കുന്നതിന് ചുമട്ടുതൊഴിലാളികള്‍ അംഗീകൃത ബില്‍ നല്‍കണമെന്നിരിക്കെ ഇതൊന്നും പാലിക്കാതെയാണ് പകല്‍ക്കൊള്ള തുടരുന്നത്. പകല്‍ സമയത്തുപോലും ഇത്തരത്തില്‍ സര്‍ക്കാര്‍ ചട്ടങ്ങളെ പ്പോലും നോക്കുകുത്തിയാക്കി സര്‍ക്കാര്‍ സ്ഥാപനങ്ങളെയടക്കം ചൂഷണം ചെയ്യുമ്പോ ള്‍ രാത്രികാലങ്ങളില്‍ വരുന്ന വീട്ടു സാധനങ്ങള്‍ക്കും ഇവര്‍ പറയുന്ന നിരക്ക് നല്‍കേണ്ട ഗതികേടാണ് ജനങ്ങള്‍ക്ക്. ഒരു പ്രദേശത്തെ അംഗീകൃത ചുമട്ടുതൊഴിലാളികള്‍ കയറ്റിയിറക്കുമായി ബന്ധപ്പെട്ട് ഈടാക്കുന്ന തുക അതാതു ബോര്‍ഡുകളിലടക്കുകയും പിന്നീട് ഇവിടെ നിന്നുമാണ് പ്രതിമാസം തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് ശമ്പളത്തുക വരുന്നതും എന്നാല്‍ ഇവിടെയീടാക്കിയ തുക അനുവദനീയമാണോ ഇത്രയും തുക ബോര്‍ഡില്‍ അടച്ചിട്ടുണ്ടോയെന്നുമെല്ലാം ഉത്തരമില്ലാത്ത ചോദ്യമാണ്. സര്‍ക്കാര്‍ നിയമങ്ങളെയും ചുമട്ടുത്തൊഴിലാളി ഫെഡറേഷന്റെ മാനദണ്ഡങ്ങളെയുമൊക്കെ കാറ്റില്‍പ്പറത്തി ഇത്തരത്തില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന ചുമട്ടു തൊഴിലാളികളുടെ പ്രവണതകള്‍ക്കെതിരെ നടപടി വേണമെന്നാവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it