kozhikode local

നിയന്ത്രിക്കാന്‍ ആളില്ല; മുക്കത്തെ ട്രാഫിക് പരിഷ്‌ക്കരണം പാളി



മുക്കം: മുക്കത്ത് ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ട്രാഫിക് പരിഷ്‌ക്കരണം പാതിവഴിയില്‍ നിലച്ചതോടെ ഗതാഗത കുരുക്കില്‍ ടൗണ്‍ വിര്‍പ്പ് മുട്ടുന്നു. രാവിലേയും വൈകുന്നേരങ്ങളിലും വലിയഗതാഗത തടസ്സം അനുഭവപ്പെടുകയാണ്. അതിനിടെ നഗരസഭ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുകളും അപ്രത്യക്ഷമായി തുടങ്ങി. ബസ്റ്റാന്റില്‍ നിന്ന് ബസ്സുകള്‍ പുറത്തേക്ക് പോകുന്ന ഭാഗത്ത് ബൈപ്പാസില്‍ കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയോട് ചേര്‍ന്ന് സ്ഥാപിച്ച ബോര്‍ഡാണ് കഴിഞ്ഞ ദിവസം കാണാതായത്. ബൈപ്പാസിലൂടെ ബസ്റ്റാന്റിലേക്ക് ഒരു വാഹനത്തിനും പ്രവേശനമില്ലെന്ന് കാണിച്ച് ഇരുമ്പ് ഷീറ്റില്‍ നിലത്ത് കോണ്‍ക്രീറ്റ് ചെയ്ത് വെച്ച ബോര്‍ഡാണ് കാണാതായത്. ചിലയിടങ്ങളില്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ നിന്ന് ബോര്‍ഡ് മാറ്റി വെച്ചിട്ടുണ്ട്. ബോര്‍ഡുകള്‍ കാണാതാവുകയും മാറ്റി സ്ഥാപിക്കുകയും ചെയ്തതോടെ മുക്കം ടൗണിലെ ഗതാഗത പരിഷ്‌ക്കരണവും പാടെ താളം തെറ്റിയ അവസ്ഥയിലാണ്. മുഴുവന്‍ സ്ഥലങ്ങളിലും വണ്‍വേ സംവിധാനം തെറ്റിച്ചാണ് പോകുന്നത്. ഇതിനെതിരെ നടപടിയെടുക്കാത്ത മുക്കം പോലീസിന്റെയും നഗരസഭയുടേയും നിലപാടിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
Next Story

RELATED STORIES

Share it