kasaragod local

നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വൈദ്യുതി തൂണും വീട്ടുമതിലും തകര്‍ത്തു



ബന്തിയോട്: നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ച് വൈദ്യുതി തൂണും വീട്ടു മതിലും ഗേറ്റും തകര്‍ന്നു. ഒരാള്‍ക്ക് പരിക്കേറ്റു. മുട്ടം ഗേറ്റിന് സമീപം ഇന്നലെ രാവിലെയാണ് അപകടം. മുട്ടം ഗേറ്റിന് സമീപത്തെ അബൂബക്കറിന്റെ വീടിന്റെ ഗേറ്റിലേക്കാണ് പിക്കപ്പ് വാന്‍ ഇടിച്ചത്. പിക്കപ്പ് വാനിലുണ്ടായിരുന്ന മുട്ടത്തെ നിസാ(22)മിന് പരിക്കേറ്റു. അപകടത്തില്‍ വീടിന്റെ ഗേറ്റും പിക്കപ്പ് വാനും തകര്‍ന്നു. നിസാമിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it