Flash News

നിപാ: കോഴിക്കോട്ട് രണ്ടു മരണം കൂടി

നിപാ: കോഴിക്കോട്ട് രണ്ടു മരണം കൂടി
X


കോഴിക്കോട്: നിപാ വൈറസ് ബാധ മൂലം രണ്ടാള്‍കൂടി മരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയലില്‍ ചികില്‍സയിലായിരുന്ന നെല്ലിക്കോട് ഡിവൈന്‍ ടി പി മധുസൂദനന്‍ (54), മെഡിക്കല്‍ കോളജ് ചെസ്റ്റ് ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്ന മുക്കം കാരശ്ശേരി സ്വദേശി അഖില്‍(28) എന്നിവരാണ് ഇന്നലെ രാത്രി  മരണത്തിന് കീഴടങ്ങിയത്.

കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ടാണ് മധുസൂദനന്‍. ഭാര്യ. വി കെ ബീന. മക്കള്‍: ദ്യുതികര്‍, ധീരജ്. ഇതോടെ നിപാ മരണം 16 ആയി. കൂടാതെ രണ്ടുപേരെ കൂടി നിപാ രോഗ ലക്ഷണങ്ങളോടെ ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിപാ സ്ഥിരീകരിച്ച മൂന്നു പേര്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ട്.
Next Story

RELATED STORIES

Share it