Flash News

നിപ്പ വൈറസ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

നിപ്പ വൈറസ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു
X


കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച രണ്ട് ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. നടക്കാവ് പോലീസാണ് കേസെടുത്തത്. മാവൂര്‍ ശ്മശാനത്തിലെ ബാബു,ഷാജി എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മൃതദേഹത്തോട് അനാദരവ് കാണിച്ചു, കോര്‍പറേഷന്‍ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നാദാപുരം ചെക്യാട് സ്വദേശി അശോകന്റെ മൃതശരീരം സംസ്‌കരിക്കാന്‍  വിസമ്മതിച്ച സംഭവത്തിലാണ് പോലീസ് കേസ്.അശോകന്റെ മൃതദേഹം ദഹിപ്പിക്കാന്‍ വിസ്സമ്മതിച്ച സംഭവത്തില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
അശോകന്റെ മൃതശരീരം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ മാവൂര്‍ റോഡിലെ വൈദ്യുത ശ്മശാനം ജീവനക്കാരെ സമീപിച്ചപ്പോള്‍ യന്ത്രതകരാറെന്ന് പറഞ്ഞ് മടക്കിയയച്ചു. തുടര്‍ന്ന് മാവൂര്‍ റോഡിലെ പരമ്പരാഗത ശ്മശാനത്തിലെത്തി സംസ്‌കരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് അവിടുത്തെ ജീവനക്കാര്‍ എതിര്‍പ്പുയര്‍ത്തിയെന്ന് ബന്ധുക്കള്‍ പറയുന്നു.ഇതിനെതിരെ ബന്ധുക്കളും അശോകന്റെ നാട്ടുകാരും പ്രതിഷേധിച്ചു. പിന്നീട് തഹസില്‍ദാര്‍ കൂടി ഇടപെട്ട് ഐവര്‍മഠത്തിന്റെ ശാഖയെ സമീപിച്ചാണ് മൃതശരീരം സംസ്‌കരിച്ചത്.
Next Story

RELATED STORIES

Share it