Flash News

നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കിണറ്റില്‍ വവ്വാല്‍;കിണറ് മൂടി

നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കിണറ്റില്‍ വവ്വാല്‍;കിണറ് മൂടി
X


കോഴിക്കോട്: നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ വീട്ടിലെ കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ.  ചങ്ങരോത്ത് മൂസയുടെ വീട്ടിലെ കിണറ്റിലാണ് വവ്വാലുകളെ കണ്ടെത്തിയത്. മൂസയുടെ മക്കളായ സാലിഹ്,സാബിദ് എന്നിവരാണ് നിപ്പാ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. മൂസയും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കിണര്‍ മൂടിയതായി ആരോഗ്യമന്ത്രി അറിയിച്ചു. രോഗം ബാധിച്ചത് വെള്ളത്തിലൂടെയാണെന്നാണ് നിഗമനമെന്നും മന്ത്രി പറഞ്ഞു.
ബോധവല്‍ക്കരണ നടപടികള്‍ ശക്തമാക്കും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ട് വെന്റിലേറ്റര്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്. കൃത്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ ജനങ്ങള്‍ തയ്യാറാകണം. വായുവില്‍ കൂടി രോഗം പടരില്ല. രണ്ട് മരണം സംഭവിച്ചപ്പോള്‍ തന്നെ വിവരങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. കേന്ദ്രസംഘം ഇന്ന് സന്ദര്‍ശനത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എംപിമാരും മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവുമടക്കമുള്ളവര്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ട്. ആശുപത്രി ജീവനക്കാരുടെ സുരക്ഷയ്ക്കാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടവും പൂര്‍ണ സജ്ജമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Next Story

RELATED STORIES

Share it