Flash News

നിപ്പ:കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയന്ത്രണം; മറ്റ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യും

നിപ്പ:കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയന്ത്രണം; മറ്റ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യും
X


കോഴിക്കോട്: നിപ്പ രോഗ ബാധയെത്തുടര്‍ന്ന് ആളുകള്‍ ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമേ പരിശോധിക്കൂ. അത്യാഹിത വിഭാഗത്തിലൊഴികെയുള്ള രോഗികളെ ഡിസ്ചാര്‍ജ് ചെയ്യും. ആശുപത്രി ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതിനും നിയന്ത്രണം വരുത്തി. വകുപ്പ് മേധാവികള്‍ക്ക് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കി. സാധാരണ പ്രസവ കേസുകള്‍ അഡ്മിറ്റ് ചെയ്യേണ്ടെന്നും തീരുമാനമുണ്ട്. സുരക്ഷയുടെ ഭാഗമായി പ്രോട്ടോക്കോള്‍ പ്രകാരമുള്ള വസ്ത്രം നിര്‍ബന്ധമാക്കിയെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it